Chapter Title : Curious case edited version 1,2,3,4 [Willie Beamen]
എമിലിയുടെ നിശ്ചയം കഴിഞ്ഞു. കുടുംബം മുഴുവൻ അവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് മാത്രം ക്ഷണം ഉണ്ടായിരുന്നില്ല. ആ വിഷമം ഇപ്പോഴും ഉള്ളിലുണ്ട്.
“നീ വാ, അവനെ തിരിച്ചു തല്ലണമെന്നുണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം.” ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു.
ഞാൻ മുറിയിലേക്ക് വന്നപ്പോൾ വിക്കിയുടെ കണ്ണിൽ കണ്ട ആ കള്ളലക്ഷണം ഞാൻ വീണ്ടും ശ്രദ്ധിച്ചു. “ചേട്ടായി, അവനെ തിരിച്ചു തല്ലുകയൊന്നും വേണ്ട.” അവൻ എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ചുകൊണ്ട് എന്നെ തണുപ്പിക്കാൻ നോക്കി.
ഞാൻ എന്തായാലും ഇവന് വേണ്ടി തല്ലാൻ പോകില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ ഞാൻ പെട്ടെന്ന് എടുത്തുചാടിയപ്പോൾ ചെക്കന്റെ ഉള്ളിലിരുപ്പ് പുറത്തുവന്നു.
“കടയാടി മോനേ... ഈ വെയിലും കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അമ്മച്ചി പറഞ്ഞിട്ടാണ്. നീ എന്നെ കളിപ്പിക്കുകയാണോ?” അവനെ ഒന്ന് പേടിപ്പിക്കാൻ ഞാൻ ഗൗരവത്തിൽ ചോദിച്ചു.
അതേറ്റു! വിക്കി പേടിച്ച് എന്റെ കൈവിട്ട് മാറിനിന്നു. “അതല്ല... ദീപുവിന്റെ എക്സിനെ ചേട്ടായിക്ക് അറിയാം.”
“അതാരാ?” എനിക്ക് ആകാംക്ഷയും പേടിയും ഒരേസമയം തോന്നി. സ്വന്തം പെങ്ങളുടെ പേരെങ്ങാനും ഈ നാറി പറയുമോ?
“ദിവ്യ ചേച്ചി!” ശബ്ദം താഴ്ത്തി വിക്കി അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
“നീ എന്തിനാടാ അവൾക്ക് മെസ്സേജ് അയച്ചത്?” കൊച്ചു കള്ളന് നല്ല കുസൃതിയുണ്ടെന്ന് ഞാൻ മനസ്സിൽ കരുതി.
“അയ്യോ, ഞാനല്ല... ഇങ്ങോട്ട് മെസ്സേജ് വന്നതാണ്,” വിക്കി നിഷ്കളങ്കനെപ്പോലെ മറുപടി നൽകി.
“നീ പോയി വല്ലതും കഴിക്കാൻ എടുത്തിട്ട് വാ.”
“മുഴുവൻ പറയണ്ടേ?”
“വിക്കി...!” എന്റെ ശൈലി മാറിയപ്പോൾ അവൻ വേഗം താഴേക്ക് പോയി.
ഞാൻ വീണ്ടും കസേരയിലിരുന്ന് ആലോചനയിലാണ്ടു.
💬 Comments
View all comments