0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

സണ്ണി കൊണ്ടുവന്ന പ്രശ്നത്തിലും ദിവ്യ തന്നെ. വിക്കിയുടെ കാര്യത്തിലും ദിവ്യ! ദീപുവിനെ കണ്ടിട്ട് തന്നെ നാല് വർഷമെങ്കിലുമായി. പഴയ കണക്കുകൾ വെച്ച് നോക്കിയാൽ അവനൊന്നും എന്റെ ഒരു ഇരയേ അല്ല.

ആലോചിച്ചിരുന്നപ്പോൾ മൊരിഞ്ഞ മത്തി വറുത്തതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. വിക്കി പ്ലേറ്റുമായി വന്നു. ചോറ്, മീൻ കറി, മത്തി വറുത്തത്, തോരൻ, സലാഡ്, തൈര്... എല്ലാം ഉണ്ട്. പ്ലേറ്റ് വാങ്ങി മേശയിൽ വെച്ചു. ബാത്റൂമിൽ പോയി കൈകഴുകി വന്നപ്പോഴേക്കും വിക്കി അവനുള്ളതും എടുത്തിരുന്നു. എന്റെ ആന്റിമാരോട് എനിക്ക് അത്ര പ്രതിപത്തി ഇല്ലെങ്കിലും അവർ ഉണ്ടാക്കുന്ന ആഹാരം എനിക്ക് വലിയ ഇഷ്ടമാണ്.

മത്തി രണ്ടും കടിച്ച് ആസ്വദിച്ച് കഴിച്ചു. മുളകിന്റെ എരിവ് ശരിക്കും അറിയാനുണ്ട്. മീൻ കറിയും തോരനും കൂട്ടി ചോറ് പതുക്കെ കഴിച്ചു തീർത്തു. ഒടുവിൽ സലാഡും തൈരും ഒഴിച്ച് ആ ചോറ് കഴിച്ചപ്പോൾ കിട്ടിയ സുഖം ഒന്ന് വേറെ തന്നെ. കൈ കഴുകി വന്നപ്പോഴേക്കും വിക്കി പ്ലേറ്റുകളെല്ലാം മാറ്റി റൂം ക്ലീൻ ചെയ്തിരുന്നു.

ഞാൻ വീണ്ടും കസേരയിലിരുന്നു. വിക്കി മുറി വാതിലടച്ച് കുറ്റിയിട്ടു. എന്നിട്ട് ദിവ്യയുമായുള്ള ചാറ്റിന്റെ കഥ പറയാൻ തുടങ്ങി.

"രണ്ട് മാസം മുമ്പ് ഞാനൊരു കല്യാണത്തിന് പോയതായിരുന്നു. വീട്ടിൽ നിന്ന് വല്യപ്പൻ മാത്രമേ കൂടെയുള്ളൂ. ഞാൻ ഒരു ബോഡിഗാർഡിനെപ്പോലെ കൂടെ നിൽക്കണം, അതൊരു ബോർ പരിപാടിയാണ്. നാട്ടുകാരുമായും പഴയ ബന്ധുക്കളുമായും സംസാരിച്ച് ഓടിനടക്കുന്ന വല്യപ്പനെ നോക്കി ഞാൻ അങ്ങനെ നിന്നു..."

"കല്യാണം കഴിഞ്ഞ് തിരിച്ചുപോരാൻ നേരം വല്യപ്പന്റെ സ്വഭാവം അറിയാമല്ലോ. ഞാൻ ഒന്ന് സോപ്പിട്ട് കാറിന്റെ താക്കോൽ കൈക്കലാക്കി. ഓഡിറ്റോറിയം

💬 Comments

View all comments