Chapter Title : Curious case edited version 1,2,3,4 [Willie Beamen]
എന്നെ തല്ലിയിട്ട് പോയി." ഇടതു കവിളിൽ കൈവെച്ച് വിക്കി ഒന്ന് എരിവ് വലിച്ചു.
“എന്റെ കാര്യമോ?” കിട്ടിയ അടിയേക്കാൾ കൂടുതൽ ഞാൻ എങ്ങനെയോ ഇതിൽ പെട്ടു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ആകാംക്ഷയായത്. ഒരു മണിക്കൂർ മുൻപ് എന്നോട് വഴക്കിട്ട ഒരുവൾ എന്റെ അനിയനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരിക്കുന്നു!
“മ്മ്... ചേട്ടൻ ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നത്, കല്യാണം കഴിഞ്ഞോ എന്നൊക്കെ ചോദിച്ചു.”
“നീ എന്നാ പറഞ്ഞത്?”
“എന്റെ മൂഡ് പിന്നെയും പോയില്ലേ...” വിക്കി നിരാശയോടെ മുഖം താഴ്ത്തി.
"നീ അവളോട് മോശമായി വല്ലതും പറഞ്ഞോ?"
“ഒരു തവണ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.” അവന്റെ ആ നാണത്തോടെയുള്ള പറച്ചിലും പ്രായവും കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എങ്കിലും ഇവന്റെ മുന്നിൽ അത് കാണിക്കാതെ ഗൗരവത്തിൽ ചോദിച്ചു: “ഇപ്പോഴത്തെ ദീപുവിന്റെ അവസ്ഥ എന്താണ്?”
“അവരുടെ അച്ഛനെപ്പോലെ തന്നെ, പലിശയാണ് പണി.”
”അപകടകാരിയാണോ?”
“മ്മ്... കൊല്ലും!” വിക്കി കൈകൊണ്ട് ഒരു ആക്ഷൻ കാണിച്ചു.
“ദീപുവും ദിവ്യയും തമ്മിൽ എന്താ പ്രശ്നം?”
“ദിവ്യ ചേച്ചി പഠിക്കുന്ന സ്ഥലത്ത് പോയി ദീപു പ്രശ്നമുണ്ടാക്കി. അവൻ ഒരു മണ്ടനാണ്, ദിവ്യ നല്ലപോലെ അവനെ ഊറ്റിയെടുത്തിട്ടുണ്ട്.”
ദിവ്യ എന്ന കൂട്ടുകാരി ഒരു വശത്ത്, സണ്ണി മറുവശത്ത്. കാര്യങ്ങൾ സങ്കീർണ്ണമാകുകയാണ്. “എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് കേവലം ഒരു ചാറ്റിന്റെ പേരിൽ മാത്രമല്ലെന്ന് എനിക്കറിയാം. എന്താ കാര്യം?”
“ദീപുവിന്റെ ഒരു കൂട്ടുകാരൻ—പേര് പറഞ്ഞില്ല—ചേട്ടായിക്ക് ഒരു ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രിയയുടെ കാര്യം പറഞ്ഞ് നിന്റെ ചേട്ടനോട് പഴയ സ്കൂൾ പ്രേമമൊക്കെ മറക്കാൻ പറഞ്ഞേക്കാൻ അവൻ പറഞ്ഞു.”
അപ്പോൾ റൂട്ട് ആ
💬 Comments
View all comments