0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

എന്റെ ഉള്ളിലുമുണ്ട്.

ഒടുവിൽ വലിയവീട്ടിൽ കുരുവിളയോട് യാത്ര പറഞ്ഞ് ഞാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. നല്ല മാർക്കുള്ളത് കൊണ്ടും, സ്വാധീനമുള്ള ചില വിളികൾ പോയതുകൊണ്ടും കോളേജിൽ എളുപ്പത്തിൽ അഡ്മിഷൻ കിട്ടി. എന്റെ കൂടെ പഠിച്ചവരൊക്കെ ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയ സമയത്താണ് എനിക്ക് സ്വന്തമായൊരു ഡിഗ്രി വേണമെന്ന തോന്നുലുണ്ടായത്. അറിവ് കാശ് കൊടുത്തു വാങ്ങാൻ പറ്റില്ലല്ലോ. അങ്ങനെ വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചു.

——————————————————————

കോളേജ് തുറക്കാൻ രണ്ട് ദിവസം കൂടിയുണ്ട്. ഇന്നലെ അടിച്ച കള്ളിന്റെ ഹാങ്ങോവർ മാറാതെ കിടക്കുമ്പോഴാണ് അനിയത്തി വന്ന് വാതിലിൽ മുട്ടുന്നത്. എന്റെ അനക്കം കേൾക്കാതെ വന്നപ്പോൾ അവളുടെ ശബ്ദം അൽപ്പം കൂടി ഉയർന്നു.

പതുക്കെ ബോധം തിരിച്ചു വരാൻ തുടങ്ങി. ഉറക്കം ശരിയാകാത്തത് കൊണ്ട് എഴുന്നേറ്റപ്പോൾ ആകെ മൊത്തം ഒരു ചുറ്റൽ.

"സണ്ണി ചേട്ടൻ വന്നിരിക്കുന്നു."

"ആരാ?" പകുതി ബോധത്തിൽ സണ്ണി വന്നു എന്ന് മാത്രമേ ഞാൻ കേട്ടുള്ളൂ.

"ഡോഗ്!"

അവൾ സണ്ണിയുടെ ഇരട്ടപ്പേര് പറഞ്ഞപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. "വരുന്നു..." എന്റെ മറുപടി കേട്ടതും അവൾ പോയി. ഞാൻ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി. ഡ്രസ്സ് മാറി സ്റ്റെയർ ഇറങ്ങി ഹാളിലേക്ക് ചെല്ലുമ്പോൾ എന്നെ കാത്തിരുന്നത് മറ്റാരുമല്ല.

നമ്മുടെയൊക്കെ കുടുംബത്തിൽ നമ്മളുമായി ഒരേ വൈബുള്ള ഒരാളുണ്ടാകുമല്ലോ. ഇവൻ എന്റെ കുടുംബമൊന്നുമല്ല, അമ്മയുടെ കൂട്ടുകാരിയുടെ മകനാണ്. ജിൻസൺ, ഞങ്ങളുടെ സ്വന്തം 'പട്ടി സണ്ണി'.

അപ്പന്റെ അത്യാവശ്യം നല്ലൊരു വീടാണ് ഇത്. നാല് ബെഡ്റൂം, ഓഫീസ് റൂം, മീഡിയ റൂം, ഡബിൾ കാർ പോർച്ച്, ഡൈനിങ് ഹാൾ, മിനി ബാർ, ഓപ്പൺ കിച്ചൻ,

💬 Comments

View all comments