0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

ലോണ്ടറി റൂം, പൂൾ, ഗാർഡൻ... അങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചേട്ടന് ഒരു കുഞ്ഞ് ജനിച്ചപ്പോൾ അപ്പൻ റീ-മോഡൽ ചെയ്തതാണ് ഇത്. മൊത്തത്തിൽ ഒരു അമേരിക്കൻ സിനിമയിൽ കാണുന്ന വീട് പോലെ. പുറത്ത് നിന്ന് നോക്കിയാൽ രണ്ട് നിലയുണ്ടെന്ന് പറയില്ല.

ഈ കഥ നടക്കുന്നത് 2013-ലാണ്.

ഒരു സാധാരണ പോലീസുകാരന് ചിന്തിക്കാൻ പോലും പറ്റാത്ത തരം വീടായിരുന്നു അത്. പോരാത്തതിന് മുറ്റത്ത് ഒരു 1960 മോഡൽ മെഴ്‌സിഡസ് ബെൻസ് (Mercedes-Benz 190 D) വിന്റേജ് കാറും കിടപ്പുണ്ട്. കാണാൻ നല്ല ലുക്ക് ആണെങ്കിലും ഇതിലും നല്ലൊരു വണ്ടി അപ്പന് വാങ്ങിക്കൂടായിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

"മമ്മി, ഞാൻ ട്യൂഷന് പോകുകയാണ്!" എന്റെ അനിയത്തി റിയ അടുക്കളയിൽ നിൽക്കുന്ന മമ്മിയോട് വിളിച്ചുപറഞ്ഞ് പുറത്തേക്കിറങ്ങി. അവളെയൊന്ന് തിരിഞ്ഞുനോക്കി മമ്മി തന്റെ ജോലി തുടർന്നു.

അപ്പോഴേക്കും ലിയോണയും ഒരുങ്ങി വന്നു. അടുത്ത വീട്ടിലെ കുട്ടിയാണ്. യൂണിഫോം പോലെ രണ്ടുപേരും ഒരേ മോഡൽ മിഡിയും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. സണ്ണിയുടെ കൂടെ ഞാൻ ഹാളിലെ സോഫയിലിരുന്നു.

"നീയെന്താടാ ഇത്ര നേരത്തെ?" ഞാൻ അവനോട് ചോദിച്ചു.

പതിവില്ലാതെ കുളിച്ചിട്ടുണ്ട് പുള്ളി. ഇനി ബോഡി സ്‌പ്രേ വാരിക്കൊരി പൂശിയതാണോ? അളിയന്റെ ദേഹത്ത് പുതിയൊരു ഗന്ധം!

"ദിവ്യയുമായിട്ടൊരു പ്രശ്നം." സണ്ണി കാര്യം പറഞ്ഞപ്പോൾ, രാവിലെ കുളിച്ചിട്ടും മുഖത്ത് ആ പഴയ കള്ളലക്ഷണം തെളിഞ്ഞു വന്നു.

"അവൾ നാട്ടിലുണ്ടോ?" വിശ്വസിക്കാനാകാതെ ഞാൻ അവനെ നോക്കി.

"എന്റെ കോളേജിൽ ഒരു കോഴ്സ് പഠിക്കാൻ വന്നിട്ടുണ്ട്," സണ്ണി പറയുമ്പോൾ മുഖത്ത് ചെറിയൊരു നാണം.

"അതിന്?" ഞാൻ പുച്ഛിച്ചു തള്ളി. കൊല്ലത്ത് തിരിച്ചെത്തിയിട്ട് ഇത്ര

💬 Comments

View all comments