Chapter Title : Curious case edited version 1,2,3,4 [Willie Beamen]
ദിവസമായിട്ടും ആദ്യമായാണ് സണ്ണി അവളുടെ കാര്യം എന്നോട് സംസാരിക്കുന്നത്.
"ഡാ മോനേ..." അവൻ എന്റെ തോളിൽ കൈയിട്ടു. കാര്യസാധ്യം വരുമ്പോഴേ ഈ ചങ്ക് തോളിൽ കൈയിടാറുള്ളൂ. ദിവ്യ എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ചതാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾ മറ്റെവിടെയോ പഠിക്കാൻ പോയെന്നാണ് അവളുടെ അമ്മയെ കണ്ടപ്പോൾ അറിഞ്ഞത്. എന്ത് കണ്ടിട്ടാണ് ഈ പട്ടി അവളുടെ പിന്നാലെ നടക്കുന്നത്? നൂറുവട്ടം അവൾ ആട്ടിവിട്ടിട്ടുള്ളതാണ്.
"നീ വല്ലതും കഴിച്ചോ?" എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
"ഇല്ല."
"വാ..." ടെൻഷൻ അടിച്ചു നിന്ന അവനെ വലിച്ചു കൊണ്ടുപോയി ഞാൻ ഡൈനിങ് ടേബിളിലിരുത്തി.
മമ്മി അടുക്കളയിൽ നിന്ന് തുണി അലക്കാൻ മുറ്റത്തേക്കിറങ്ങി. വാഷിംഗ് മെഷീനൊന്നും പുള്ളിക്കാരിക്ക് താല്പര്യമില്ല. തുണിയിലെ അഴുക്കും പോകണം, കൂടെ അയൽപക്കത്തെ സ്റ്റെല്ല ആന്റിയോട് വർത്തമാനവും പറയണം. ലിയോണയുടെ അമ്മയാണ് സ്റ്റെല്ല ആന്റി. ആന്റിയെക്കുറിച്ച് പറയാൻ കുറച്ചുണ്ട്. 18-ാമത്തെ വയസ്സിൽ ഒരു അറുബോറൻ പോലീസുകാരനെ കെട്ടി ഇങ്ങു പോന്നതാണ്; സി.ഐ ജോസി. സ്റ്റെല്ല ആന്റി കാണാൻ ഒരു ആശാ ശരത്തിനെപ്പോലെ ഉണ്ടെങ്കിലും, ജോസി അങ്കിൾ അലൻസിയറിനെപ്പോലെയാണ്.
മമ്മി ടേബിളിൽ എല്ലാം എടുത്തു വെച്ചിരുന്നു. പത്രം തുറന്നു നോക്കുമ്പോൾ മുന്നിൽ നല്ല ഒന്നാന്തരം ഇടിയപ്പവും മുട്ടക്കറിയും! മൂന്ന് ഇടിയപ്പം കഴിച്ച് ഞാൻ എഴുന്നേറ്റു. പക്ഷേ കാമുകൻ സണ്ണി മാത്രം ഒരേ ഇരിപ്പാണ്. ഞാൻ വർക്ക് ഏരിയയിലേക്ക് നടന്നു. മമ്മി തുണി അലക്കുന്ന തിരക്കിലായിരുന്നു. ഇന്നലത്തെ ലഹരിയുടെ ഹാങ്ങോവർ ഉള്ളതുകൊണ്ട് ചെറിയൊരു പേടിയോടെ ഞാൻ അമ്മയുടെ പിന്നിൽ പോയി നിന്നു.
വീട്ടിൽ ഇപ്പോൾ ഞാനും മമ്മിയും അനിയത്തിയും മാത്രമേയുള്ളൂ. അപ്പൻ ഡിപ്പാർട്ട്‌മെന്റ്
💬 Comments
View all comments