Chapter Title : Curious case edited version 1,2,3,4 [Willie Beamen]
കളി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു.
“ഹാരിസ് സാർ വീട്ടിലുണ്ടോ?” സണ്ണി ചോദിച്ചു.
“ഒരു യാത്രയിലാണ്. കൂടുതൽ എനിക്കറിയില്ല, ഞാൻ ചോദിച്ചതുമില്ല.”
“പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ?” സണ്ണി സീരിയസായി.
“ഞാൻ അവളുടെ കുടുംബക്കാരെ കൈവെച്ചിട്ടുണ്ട്.”
“എന്തിന്? ഇതൊക്കെ എപ്പോൾ?” സണ്ണി അത്ഭുതപ്പെട്ടു.
“അവളുടെ ഒരു കസിൻ പയ്യനുണ്ട്, അവന്റെ ഒരു വിഷയം.”
“എന്റെ എബി, ഇനി പ്രതികാരം വല്ലതുമാണോടാ നിന്റെ ലക്ഷ്യം?” അവൻ വീണ്ടും പരിഹസിച്ചു.
ബൈക്ക് ഓടിക്കുന്നതിനിടയിലും ഞാൻ പ്രിയയെക്കുറിച്ച് ആലോചിച്ചു. അവൾ അത്ര നിസ്സാരക്കാരിയല്ല. ഇനി വല്ല പ്രതികാരവുമാണോ അവളുടെ മനസ്സിൽ? “അവൾ പാവമാണ്,” ഉള്ളിലെ സംശയം മറച്ചുവെച്ച് ഞാൻ സണ്ണിയോട് പറഞ്ഞു.
“പ്രിയയെ വിട്ടേക്ക്. നീ അലക്സിനെ ശ്രദ്ധിച്ചോ? അവൻ അത്യാവശ്യം സീരിയസ്സാണ്, ബാക്കി രണ്ട് പേരും ടൈംപാസ്സാണ്,” സണ്ണി പറഞ്ഞു. സണ്ണിയുടെ അച്ഛൻ വക്കീലും എന്റെ അപ്പൻ പോലീസുകാരനും ആയതുകൊണ്ട് തന്നെ എത്ര അടുത്താലും ഞങ്ങൾക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു.
“നിഖിലിനെ നീ പൊക്കുന്നുണ്ടോ?” സണ്ണി പെട്ടെന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ നിഖിലിനെക്കുറിച്ച് ഓർത്തത്. പ്രിയയുടെ പഴയ കാമുകൻ.
“അവൻ ഡൽഹിയിൽ നിന്ന് വരട്ടെ,” ഞാൻ പതുക്കെ പറഞ്ഞു.
“പഴയ പോലെ എടുത്തുചാടി ഒന്നും ചെയ്യരുത് കേട്ടോ.”
“ഇല്ലടാ...” ഞാൻ ബൈക്കിന്റെ വേഗത കൂട്ടി.
പിന്നെ ആ നിഖിൽ! ഒരു ഉമ്മ കൊടുത്ത കേസിന്റെ പേരിൽ എന്നെ പ്രിൻസിപ്പലിന്റെ റൂമിൽ കയറ്റിയ മുതലാണ്. പഠിക്കാൻ മിടുക്കനാണെങ്കിലും ഒന്നാന്തരം 'എണ്ണി'യാണ് അവൻ.
“സ്റ്റെല്ല ആന്റി വിചാരിച്ചാൽ നടക്കില്ലേ?” സണ്ണി ചോദിച്ചു.
“അവരൊന്നു വിചാരിച്ചാൽ ഒന്നും നടക്കില്ലടാ.”
“പിന്നെ
💬 Comments
View all comments