0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 559
" സൊ Diamond 10 ആണ് അവന്റെ കാർഡ് വാല്യൂ, അപ്പൊ പവർ എന്തായിരിക്കും?? " നീതു എന്നോട് ചോദിച്ചു. " എന്തായാലും be careful " ഞാൻ അവളോട്‌ പറഞ്ഞിട്ട് dagger ലെ പിടി മുറുക്കി  അവനെ തന്നെ നോക്കി നിന്നു. അവൻ ഒന്ന് ചിരിച്ചു പിന്നെ അവന്റെ dagger അവന്റെ തന്നെ ഉള്ളംകൈയിൽ കുത്തിഇറക്കി. ഇവൻ എന്താ കാണിക്കുന്നേ എന്ന ഭാവത്തിൽ ഞാനും അവളും പരസ്പരം നോക്കി, ആ മോമെന്റിൽ അവൻ അവന്റെ dagger എന്റെ നേരെ എറിഞ്ഞു, ഞാൻ തല വെട്ടിച്ചു ഒഴിഞ്ഞു മാറി. എന്റെ ചെവിൽ ഒരു പോറൽ വീഴ്ത്തി അത് പാഞ്ഞു പോയി. എന്നെ ഓഫ്‌ ഗാർഡിൽ കിട്ടി എന്നാണ് അവൻ വിചാരിച്ചത്. ഞാൻ അവനെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു. എന്നാൽ അവന്റെ മുഖത്തു വലിയ ഭാവമാറ്റം ഇല്ലായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആ പുഞ്ചിരി ഇപ്പോഴും ആ മുഖത്ത് ഉണ്ട്. അവൻ കയ്യ് നീട്ടി വാ എന്ന് വിളിക്കും പോലെ കാണിച്ചു, ഞാൻ അവന്റെ അടുത്തേക്ക് ചെല്ലാൻ പോയപ്പോൾ ആണ് പുറകിൽ നിന്ന് എന്തോ വരുന്ന പോലെ എനിക്ക് തോന്നിയത്, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും താമസിച്ചു പോയി. എന്തോ ഒന്ന് എന്റെ മുതുകിൽ കുത്തികയറി. ഞാൻ തിരിഞ്ഞു നോക്കി, അവൻ നേരത്തെ എന്റെ നേരെ എറിഞ്ഞ dagger ആണ്. ഞാൻ അത്ഭുതത്തോടെ
അവനെ നോക്കി. അവൻ അവന്റെ കയ്യ് ഉയർത്തി അന്നേരം ആ dagger എന്റെ മുതുകിൽ നിന്ന് ഊരി അവന്റെ കയ്യിലേക്ക് ചെന്നു. അവന്റെ കയ്യിൽ എത്തിയതും അവൻ വീണ്ടും അത് എന്റെ നേരെ എറിഞ്ഞു. ഞാൻ ഇടതു വശത്തേക്ക് മാറി അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ അവൻ കൈ  കാണിച്ചതും dagger ഉം ഇടത് വശത്തേക്ക് വന്നു എന്റെ നെഞ്ചിൽ തന്നെ കുത്തി കയറി. ഭാഗ്യത്തിന് എന്റെ ഹൃദയത്തിൽ കൊണ്ടില്ല, പക്ഷെ വലതു ലങ്സ് മുറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പ്. ശ്വാസം വിടാൻ ബുദ്ധിമുട്ട്, തല കറങ്ങുന്നപോലെ. അവൻ വീണ്ടും കയ്യ് കാണിച്ചു

💬 Comments

View all comments