0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 561
ആണ്, സ്മാർട്ട്‌ മൂവ് " ഞാൻ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് അത്ഭുതം ആണ്.
" wow, നീ ആൾ കൊള്ളാമല്ലോ, നല്ല തല ആണല്ലോ. എന്തായാലും നിന്നെ ഇനിയും അതികം കഷ്ടപ്പെടുത്താതെ അങ്ങ് തീർത്തു തരാം, ഒരു ഗിഫ്റ്റ് ആയി കൂട്ടിക്കോ " എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു, എന്റെ കയ്യിൽ ഉണ്ടായിരുന്ന dagger പിടിച്ചു വാങ്ങി. മുട്ട് കുത്തി ഇരുന്ന എന്റെ മുടിയിൽ കുത്തി പിടിച്ചു തലയഉയർത്തി പിന്നെ ആ dagger എന്റെ കഴുത്തിൽ വെച്ചു, കഴുത്തിൽ ചോര പൊടിയുന്നത് ഞാൻ അറിഞ്ഞു. ' so this is it, mamma I'm sorry, പപ്പ അവസാനം നമ്മൾ തമ്മിൽ കാണാൻ ഉള്ള സമയം ആയിരിക്കുന്നു. ഇത് ഇത്രയും നേരത്തെആവും എന്ന് ഞാൻ ഓർത്തില്ല ' ഞാൻ കണ്ണുകൾ അടച്ചു മനസ്സിൽ പറഞ്ഞു, മരണം കാത്ത് ഇരുന്നു. ഒരു അലർച്ച കേട്ടാണ് ഞാൻ എന്റെ കണ്ണ് തുറന്നത്. ഞാൻ നോക്കുമ്പോൾ രണ്ടു കയ്യും കൊണ്ട് തല പൊതി അലറുന്ന അവനെ ആണ് കണ്ടത്. തൊട്ട് പറ്റെ ഒരു വടിയും പിടിച്ചു നിൽക്കുന്ന നീതു. അവൻ എന്നെ വിട്ട് അവളുടെ നേരെ തിരിഞ്ഞു. അവൾ വീണ്ടും ആ വടി വീശി എങ്കിലും അവൻ അത് വാങ്ങി ദൂരെക്ക് എറിഞ്ഞു. പിന്നെ ദേഷ്യത്തിൽ അവളുടെ കഴുത്തിൽ കുത്തിപിടിച്ചു. എനിക്ക് അവളെ രെക്ഷ പെടുത്തണം എന്നുണ്ട്. പക്ഷെ അവളെ രെക്ഷിക്കാൻ പോയിട്ട് നേരെ നിൽക്കാൻ ഉള്ള ത്രാണി പോലും എനിക്ക് ഇല്ല. പെട്ടന്ന് അവൾ അവളുടെ ഇടതു കൈ കൊണ്ട് അവന്റെ കൈ തണ്ടയിൽ അടിച്ചു, പിന്നെ വലതു കയ്യ് കൊണ്ട് അവന്റെ കയ്യിൽ അമർത്തി പിടിച്ചു അതോടെ അവളുടെ കഴുത്തിൽ ഉള്ള അവന്റെ പിടി വിട്ടു അന്നേരം അവൾ രണ്ടു കൈകൊണ്ടും അവന്റെ കൈയിൽ മുറുകെ പിടിച്ചു വെട്ടി തിരിഞ്ഞു അവനെ തന്റെ ചുമലിനോട് ചേർത്തു. പിന്നെ ഒന്ന് കുനിഞ്ഞു വലിച്ച് അവനെ മലത്തി അടിച്ചു. Basic ജൂഡോ മൂവ്. Wow

💬 Comments

View all comments