0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 565
വെച്ചു. അന്നേരം അവന്റെ നെഞ്ചിൽ നല്ല മൂർച്ചയുള്ള എന്തോ കൊണ്ട് വരഞ്ഞത് പോലെ ഒരു മുറിവ് രൂപപ്പെട്ടു, അതിൽ നിന്ന് ചോര പൊടിഞ്ഞു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന dagger ൽ പറ്റി പിടിച്ചിരുന്ന വാളിന്റെ രൂപത്തിൽ ഉള്ള ചോര, ആ രൂപം വിട്ട് നോർമൽ ബ്ലഡ് ആയി മണ്ണിലേക്ക് വീണു, ഒപ്പം ആ dagger ഉം. അവനും മുട്ട് കുത്തി മണ്ണിൽ ഇരുന്നു,
" how did.. you.... " അവൻ എന്നെ ചൂണ്ടി എന്തോ പറയാൻ വന്നു, പക്ഷെ അത് മുഴുവൻ പറയുന്നതിന് മുന്നേ വായിൽ നിന്ന് ചോര തുപ്പി, ചലനമറ്റ് അവൻ നിലംപൊത്തി. എന്താണ് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല, നീതുവും മറ്റേ പെണ്ണും പേടിച്ചരണ്ട് എന്നെ തന്നെ നോക്കി നിൽക്കുവാണ്, അന്നേരം ആണ് എന്റെ കയ്യിൽ എന്തോ അനങ്ങുന്ന പോലെ എനിക്ക് തോന്നിയത്,  ഞാൻ നോക്കിയപ്പോ അത് നല്ല ക്ലിയർ ആയി കട്ട്‌ ചെയ്തെടുത്ത ഒരു ഹൃദയം ആയിരുന്നു, അവന്റെ ഹൃദയം. അതിന്റ ചലനം ഇപ്പോഴും നിലച്ചിരുന്നില്ല, ഓരോ തവണ അത് മിടിക്കുമ്പോഴും കട്ട്‌ ചെയ്ത ആ ധമനികളിൽ കൂടി ചോര ഒഴുകി എന്റെ കയ്യിൽ വീണു കൊണ്ട് ഇരുന്നു.... *** ഇതേ സമയം തങ്ങളുടെ മുന്നിലെ വലിയ സ്‌ക്രീനിൽ curse island ന്റെ അങ്ങോളം ഇങ്ങോളം നടക്കുന്ന കാഴ്ചകൾ കാണുകയായിരുന്നു പലതരം മാസ്കുകൾ ധരിച്ച ഒരു കൂട്ടം ആളുകൾ, ആ കൂട്ടത്തിൽ joker ന്റെ വേഷം ധരിച്ച,  skelton mask ഉള്ള അയാളുടെ കണ്ണുകൾ സ്ക്രീനിലെ ഒരു സീനിൽ ഉടക്കി. നീതുവുമായി ബോണ്ട് ചെയ്തു കഴിഞ്ഞു വേദന കൊണ്ട് നിലത്ത് മുഖം പൊത്തി ഇരിക്കുന്ന സിദ്ധാർഥ്. അവന്റെ മുതുകിൽ അന്നേരം തെളിഞ്ഞ സ്പേഡ് Ace tattoo വിന്റെ വലിപ്പം കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു, മാസ്കിന്റെ ഉള്ളിൽ വലിയ ഒരു പുഞ്ചിരി വിരിഞ്ഞു. " So, the brat hit the jackpot, Raghav jr. It's going to be fun.... ha ha ha ha ha....." അയാൾ പൊട്ടിച്ചിരിച്ചു.

💬 Comments

View all comments