Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
oh my god!!! " പെട്ടന്ന് എന്തോ ആലോചിച്ചു ഞെട്ടി അവൾ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. അവളുടെ മുഖം മൊത്തത്തിൽ ഭയം കൊണ്ട് വിറച്ചു. കിരണും മറ്റും എന്താ കാര്യം എന്ന് അറിയാതെ പരസ്പരം നോക്കി. വിദ്യ തന്റെ മൊബൈൽ എടുത്തു ആരെയോ വിളിച്ചു. കിട്ടിയില്ല എന്ന് തോന്നുന്നു. അതു കൂടി ആയതോടെ അവളുടെ മുഖത്തെ ഭയം കൂടി വന്നു.
" എന്താ മാം എന്ത് പറ്റി? " ജെന്നി യും മറ്റും അവളോട് ചോദിച്ചു.
" Damn you.. " എന്നും പറഞ്ഞ് കൊണ്ട് അവർക്ക് മറുപടി കൊടുക്കാതെ വിദ്യ റൂമിന് പുറത്തേക്ക് ഓടി.
കിരണും ജെന്നിയും ഇതെന്താ എന്ന ഭാവത്തിൽ പരസ്പരം നോക്കി. സൂരജ് ഈ സമയം കൊണ്ട് വിദ്യയുടെ പുറകെ വെച്ച് പിടിച്ചിരുന്നു. കിരണും ജെന്നിയും സൂരജിനെ പിന്തുടർന്ന് പുറത്തേക് വന്നു. വിദ്യ ഡ്രൈവറിനെ പോലും വിളിക്കാതെ തനിയെ ഡ്രൈവ് ചെയ്തു തന്റെ വീട്ടിലേക്ക് പാഞ്ഞു. പുറകെ എവിടേക്ക് ആണെന്ന് അറിയാതെ സൂരജും കൂട്ടരും. അതികം വൈകാതെ വിദ്യ വീട്ടിൽ എത്തി. കതക് തുറന്നു കിടക്കുക ആയിരുന്നു. അവൾ ഓടി അകത്തു കയറി.
" മോനു " അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു. അവൾ മോനുവിന്റെ റൂമിലേക്ക് ഓടി. റൂം ലോക്ക് ആണ്.
" മോനു നീ അകത്ത് ഉണ്ടോ?? " അവൾ കതകിൽ തട്ടി വിളിച്ചു. റെസ്പോൺസ് ഒന്നും ഇല്ല. അവൾ സൈഡ് ചരിഞ്ഞു കതകിൽ ആഞ്ഞ് ഇടിച്ചു. രണ്ട് മൂന് തവണ ഇത് ആവർത്തിച്ചപ്പോൾ ലോക്ക് പൊളിഞ്ഞു കതക് മലർക്കെ തുറന്നു.
അവൾ ആകാംഷ യോടെ അകത്തേക്ക് കയറി. റൂമിൽ പ്ലേ സ്റ്റേഷൻ ഓൺ ആണ്. അതിൽ ps4 spiderman game ഓടുന്നു, സ്പൈഡി യെ Doc octopus നിലംപരിഷ് ആക്കി ഇട്ടിരിക്കുന്നു " GAME OVER " എന്ന് സ്കോർ ചെയ്തു പോവുന്നു.
ബെഡിൽ game കൺട്രോളർ കിടപ്പുണ്ട് അതിന് അരികിൽ മോനുവിന്റ ബനിയനും ബോക്സറും മറ്റും ചിതറി കിടക്കുന്നു, ഒപ്പം ഒരു ഡക്ക് കാർഡും. ഒരു തേങ്ങലോടെ ആ ബനിയൻ നെഞ്ചോടു ചേർത്തു വിദ്യ തളർന്ന് ആ ബെഡിലേക്ക് ഇരുന്നു. പിന്നാലെ വന്ന സൂരജ് കാര്യം മനസ്സിലായി തലയ്ക്കു കൈ വെച്ച് ഭിത്തിയിലേക്ക് ചാരി നിന്നു.
***
മയക്കം വിട്ട് ഞാൻ കണ്ണ് തുറന്നപ്പോ എന്താണ്, ഏതാണ് എന്നൊന്നും എനിക്ക്
💬 Comments
View all comments