0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 1.9K
അത് ശ്രദ്ധിച്ചില്ല. അയാളെ മൈൻഡ് ചെയ്യാതെ അവൾ ഫോൺ വിളിയിൽ മുഴുകി. ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്. തന്റെ ദേഹത്തു വന്നു മുട്ടിയ അയാൾ.... തൊപ്പിയും huddy യും കൊണ്ട് മുഖം മറച്ചിരുന്നു എങ്കിലും അത് പ്രൊഫസർ അല്ലായിരുന്നോ?? അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ആൾ കൂട്ടത്തിൽ അയാളെ നോക്കി. " സർ ഇത്രയും ആണ് പ്രാഥമിക നിഗമനങ്ങൾ കൂടുതൽ ഡീറ്റൈൽസ് റിപ്പൊട്ടിൽ പറയാം " എന്നും പറഞ്ഞു വിദ്യ ഫോൺ കട്ട്‌ ചെയ്തു. പിന്നെ പ്രൊഫസറിനെ നോക്കി ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് ചെന്നു. " തൊപ്പി ഒക്കെ വെച് ഒരു  അമ്പത് അറുപതു വയസ്സ് ഉള്ള ഒരു മനുഷ്യനെ കണ്ടോ?? " വിദ്യ അവിടെ ഉള്ളവരോട് ചോദിച്ചു, പക്ഷെ ആരും അങ്ങനെ ഒരാളെ കണ്ടതായി പറഞ്ഞില്ല. " മേം, ഫോർമാലിറ്റിസ് ഒക്കെ തീർന്നു, മേം വന്ന് ഒന്ന് സൈൻ ചെയ്തിരുന്നേൽ നമുക്ക് ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയക്കാം " കിരൺ വന്ന് വിളിച്ചപ്പോൾ വിദ്യ ഒന്ന് മൂളിയിട്ട് അവന്റെ ഒപ്പം പോയി. ' ഒരു പക്ഷെ എനിക്ക് തോന്നിയതാവും അല്ലേലും പ്രൊഫസർ മരിച്ചിട്ട് ഇപ്പൊ 20  വർഷത്തോളം ആവുന്നല്ലോ.' അവൾ അവളോട് തന്നെ പറഞ്ഞു. ഓഫീസിൽ തിരികെ എത്തിയിട്ടും വിദ്യയുടെ മനസ് അന്നേരം കണ്ട ആ മനുഷ്യനിൽ ആയിരുന്നു. അത് ശരിക്കും പ്രൊഫസർ തന്നെ ആയിരിക്കുമോ?? അവൾ അലോചിച്ചു. പ്രൊഫസർ അഖിലേഷ് മൂർത്തി, ഒരു ജീനിയസ് സയന്റിസ്റ്റ് ആയിരുന്നു. Augmented Reality (A.R), Virtual Reality (V.R) യിൽ ഒക്കെ ആയിരുന്നു അദ്ദേഹം

💬 Comments

View all comments