0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 531
കൊണ്ടാ ഞാൻ അത് ചെയ്യാതിരുന്നത്. പക്ഷെ മോനുഇതിൽ പെടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. " പ്രഫസർ പറഞ്ഞു നിർത്തി. " എന്താണ് പ്രൊഫസറിനെ കൊണ്ട് അവർ ഉണ്ടാക്കിച്ചത്?? " ഒരുപാട് നേരത്തെ മൗനത്തിന് ശേഷം വിദ്യ ചോദിച്ചു. " ഒരു virtual world.  കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ക്രീയേറ്റ് ചെയ്ത മറ്റൊരു ഡിമെൻഷൻ. ഗേറ്റ് വേ എന്ന ഡിവൈസ് വഴി നമുക്ക് അവിടേക്ക് പോവാൻ സാധിക്കും. ഗേറ്റ് വേ എന്ന് പറയുന്നത്  സിലണ്ടർ ഷേപ്പ് ഉള്ള ബെഡ് പോലത്തെഡിവൈസ് ആണ്. അതിന് ഉള്ളിൽ കിടക്കുമ്പോ നമ്മുടെ ബോധം മറയും. ആ സമയം ആ ഡിവൈസ് നമ്മുടെ ഹോൾ ബോഡി സ്കാൻ ചെയ്ത് അതേപോലെ ഉള്ള ഒരു ബോഡി virtual world ൽ ഉണ്ടാക്കും, സെയിം വെയിറ്റും ഹൈറ്റും ഒക്കെ ആയി. ഡിവൈസ് സൂചിയും വയറും യൂസ് ചെയ്തു ഒറിജിനൽ ബോഡിയുടെ തലച്ചോറും സകല
നാഡികളുമായി കണക്ട്ട് ചെയ്യും. കണക്ഷൻ പൂർണമാവുന്നതോടെ ഒർജിനൽ ബോഡിയിൽ നിന്ന് consciousness  virtual world ലെ ബോഡിലേക്ക് ട്രാൻസ്ഫർ ആകും. നമുക്ക് തോന്നുക നമ്മൾ ഇവിടെ നിന്ന് അങ്ങോട്ട് പോയി എന്നാണ്. പക്ഷെ ശരിക്കും നമ്മുടെ മൈൻഡ് മാത്രമേ ട്രാൻസ്ഫർ ആയിട്ടുള്ളൂ. ഒറിജിനൽ ബോഡി ഇവിടെ ആണ്. അവിടെ ആ ശരീരത്തിന് വരുന്ന മാറ്റം ഒക്കെ ഒർജിനൽ ബോടിക്കും സംഭവിക്കും. അതായത് അവിടെ വണ്ണം  വെച്ചാൽ ഒർജിനൽ ബോഡിക്കും വണ്ണം വെക്കും കുറഞ്ഞാൽ ഇവിടെയും കുറയും. മുറിവ് ഉണ്ടായാൽ ആ പെയിൻ ഒറിജിനൽ ബോഡിയും അറിയും, സപ്പോസ് കൈ മുറിഞ്ഞു പോയാൽ ആ മുറിവ് പറ്റിയ അവിടെ നിന്ന് ഒർജിനൽ ബോഡിയുടെ സ്വാധീനം നഷ്ടമാവും. ഇനി മരിച്ചാൽ ഒർജിനൽ ബോഡിക്ക് ബ്രയിൻ ഡെത്ത് സംഭവിക്കും. ഈ രണ്ട് ബോഡിയും തമ്മിൽ കണക്ഷൻ ഉണ്ട് അത് മാറ്റാൻ പറ്റില്ല. പുതിയതായി റിക്കൂട്ട് ചെയ്ത assassin സിനെ ട്രെയിൻ ചെയ്യിക്കാൻ ആണ് ഈ വേർഡ് ക്രീയേറ്റ് ചെയ്ത് എന്നാണ് രാഘവ് പറഞ്ഞത്. അവിടത്തെ ടൈം നമുക്ക് അജസ്റ്റ് ചെയ്യാപറ്റും . ഇവിടെത്തെ ഒരു ദിവസം അവിടെ

💬 Comments

View all comments