0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 532
ഒരു മാസം ആയി സെറ്റ് ചെയ്യാം. അത് കൊണ്ട് തന്നെ വെറും 12 ദിവസം കൊണ്ട് ഒരു വർഷം ട്രെയിൻ ചെയ്ത എഫക്ട് ഒർജിനൽ ബോഡിക്ക് വരുത്താൻ പറ്റും. പക്ഷെ അവസാനം രാഘവ് ന്റെ മോൻ ഇതിൽ വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. വിദ്യ ഞാൻ പറഞ്ഞത് നിനക്ക് വിശ്വസികാൻ പറ്റുന്നതിലും അപ്പുറം ആണെന്ന് അറിയാം. എന്നെ വിശ്വാസം ഉണ്ടേൽ ഒരു ലോങ്ങ്‌ ലീവ് എഴുതി കൊടുത്തിട്ട് മറ്റന്നാൾ എന്നെ ഈ അഡ്രസ്സിൽ ബന്ധപ്പെട്. നമുക്ക് അധികം സമയം ഇല്ല. ഞാൻ ഒരു ഐലൻഡ് ആണ് ക്രീയേറ്റ് ചെയ്തത്, അവിടെ വളരെ അപകടകാരിയായ ഒരുപാട് ജീവികൾ ഉണ്ട്. വൈകുന്ന ഓരോ നിമിഷവും മോനുവിന്റെ ജീവന് തന്നെ അപകടം ആണ്. " പ്രൊഫസർ പറഞ്ഞു നിർത്തിയിട്ട് നേരത്തെ ഓൺ ചെയ്തു വെച്ച ഡിവൈസ് ഓഫ്‌ ചെയ്തു. അന്നേരം ഫോണും മറ്റും ഓൺ ആയി. അവർ വണ്ടി സ്റ്റാർട്ട്‌ തിരിച്ചു വാക്ക് വേ യിൽ വന്നു. അത്രയും നേരം വിദ്യ ഒന്നും സംസാരിച്ചില്ല. വിദ്യയെ പിക് ചെയ്ത അവിടെ തന്നെ ഇറക്കിയിട്ട് പ്രൊഫസർ പോയി. വിദ്യ അദ്ദേഹം കൊടുത്ത കാർഡിലെ അഡ്രസ്സിൽ നോക്കി കുറച്ച് നേരം അങ്ങനെ നിന്നു. പിന്നെ തിരികെ വീട്ടിലേക്ക് പോയി. കേട്ടത് ഒന്നും സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ അല്ല. പക്ഷെ കുറച്ച് നാളുകളായി തനിക് ചുറ്റും നടക്കുന്നത് കണ്ടിട്ട് അവൾക്ക് അതൊക്കെ വിശ്വസിക്കുക അല്ലാതെ വേറേ ഒരു വഴിയും ഇല്ലായിരുന്നു. അവൾ കുറേ നേരം ഷവറിന്റെ താഴെ നിന്നു.  മനസ്സ് ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ അവൾ പുറത്ത് ഇറങ്ങി. ഫോൺ നോക്കിയപ്പോൾ ഒരുപാട് മിസ്സ്‌ കാൾസ് ഉണ്ടായിരുന്നു. മിക്കതും സൂരജും, ജന്നിയും ആണ്. സാധാരണ വിദ്യ ഓഫീസിൽ എത്തുന്ന സമയം കഴിഞ്ഞിരിക്കുന്നു. അവൾ ചിലത് ഒക്കെ ഉറപ്പിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു. പിന്നെ റൂമിൽ ചെന്ന് വിദ്യയുടേം രാഘവിന്റെയും ഫോട്ടോയുടെ പുറകിൽ വെച്ചിരുന്ന ആ താക്കോൽ എടുത്തു. പിന്നെ ബേസ് മെന്റ്ന്റെ അടുത്തേക്ക് നടന്നു. അവിടെ വേണ്ടാത്ത സാധനങ്ങൾ വെച്ചിരുന്ന

💬 Comments

View all comments