Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
ഒരു അലമാര ഉണ്ടായിരുന്നു. അതിന്റ സൈഡിൽ അമർത്തിയപ്പോൾ ആ അലമാര സൈഡിലേക്ക് തെന്നി മാറി. അവിടെ ഒരു വാതിൽ ഉണ്ടായിരുന്നു. വിദ്യ ആ കീ ഉപയോഗിച് ആ വാതിൽ തുറന്നു.
വർഷങ്ങൾക്ക് ശേഷം അവൾ ആ റൂമിന്റെ ഉള്ളിൽ കയറി. അവൾ ഒന്ന് കൈ കൊട്ടി അന്നേരം ആ റൂമിൽ ഉണ്ടായിരുന്ന ബൾബ്കൾ എല്ലാം തെളിഞ്ഞു. ആ മുറി തുറന്നിട്ട നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ മാറാലയും പൊടിയും പിടിച്ചു എന്ന് ഒഴിച്ചാൽ അവിടെത്തെ ഉപകരണങ്ങൾക്ക് ഒന്നും യാതൊരു കോട്ടവും പറ്റിയിട്ടില്ല. അവൾ അവിടെ ഉണ്ടായിരുന്ന ചില്ല് പെട്ടിയിൽ പറ്റിയിരുന്ന പൊടി തുടച്ചു. അതിന് ഉള്ളിൽ രണ്ട് കറുത്ത യൂണിഫോം സ് ഉണ്ടായിരുന്നു. Dagger Queen നിന്റെം Death God ന്റേം യൂണിഫോം.
വിദ്യ അവിടെ ഇരുന്ന അവളുടെ dagger കൾ കയ്യിൽ എടുത്തു. Evil Twins എന്ന് അവൾ പേരിട്ടുവിളിക്കുന്ന അവളുടെ പ്രീയപ്പെട്ട ആയുധങ്ങൾ. അവൾ അത് കയ്യിൽ എടുത്ത് ആഞ്ഞു വീശി. നാളുകൾക്ക് ശേഷം അവളുടെ ശരീരം ഷീണിക്കുന്ന വരെ ആ dagger വെച്ച് പ്രാക്ടീസ് ചെയ്തു, ഒരു നൃത്തത്തെക്കാൾ അതി മനോഹരമായിരുന്നു അത്.
അതിന് ശേഷം അവൾ രാഘവിന്റെ ആ Katana എടുത്തു. Katana ഒരു single edged Japanese longsword ആണ്. രാഘവിന്റെ ഫേവറേറ്റ് വെപ്പൺ. അവൾ ആ katana അതിന്റ പൗച്ചിൽ നിന്ന് ഊരി. കാലം ഇത്ര കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും പറ്റിയിട്ടില്ല. നല്ല pitch black കളറിലെ ആ വാൾ ഇപ്പോഴും വെട്ടി തിളങ്ങുന്നുണ്ട്. ഒരു തരി പോലും തുരുമ്പ് പിടിച്ചിട്ടില്ല. വെറുതെ ഒന്ന് വീശിയാൽ കരിംകല്ല്പോലും പിളർത്താൻ മാത്രം ഉള്ള മൂർച്ച ഇപ്പോഴും ആ katana ക്ക് ഉണ്ട്. അവൾ ആ katana യുടെ ബ്ലയിഡിൽ കൂടെ വിരൽ ഓടിച്ചു. അതിൽ Sakura എന്ന് കൊത്തിയിരുന്നു. രാഘവ് തന്റെ katana ക്ക് ഇട്ട പേര്. Sakura എന്നാൽ cherry blossom എന്നാണ് അർഥം. നല്ല പിങ്ക് നിറമുള്ള പൂക്കൾ കൊണ്ട് നിറഞ്ഞ അതി മനോഹരമായ മരമാണ്
💬 Comments
View all comments