Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
തെളിയിച്ച പലരും ഉണ്ട്. വിദ്യ നിന്റെ തപ്പത്ത് ഇരിക്കുന്ന പലരും 13 ലെ അംഗങ്ങൾ ആണ്, എന്തിന് നിന്റെ സ്വന്തം ടീമിൽ തന്നെ ഉണ്ട് ഒരാൾ " പ്രൊഫസർ അത് പറഞ്ഞപ്പോൾ വിദ്യ ഒന്ന് ഞെട്ടി. ഒന്ന് താൻ ഒരു ഷാഡോ ആയിരുന്നു എന്ന് പ്രൊഫസർക്ക് അറിയാം എന്ന് അറിഞ്ഞത് രണ്ട് തന്റെ ടീമിൽ ഒരു സ്പൈ ഉണ്ട് എന്ന് കേട്ടത്.
" ആരാണ് അയാൾ?? " വിദ്യ അത് ചോദിക്കുമ്പോ തന്റെ ടീമിലെ ഓരോരുത്തരുടേം മുഖം അവളുടെ മനസ്സിലൂടെ കടന്ന് പോയി.
" യുവർ sweet ജന്നി, ജനിഫർ ലോപ്പസ്, ലോകത്തിലെ തന്നെ top notch ഹാക്കർ. And also an elite member of 13. അതായത് Mr J കഴിഞ്ഞാൽ സെക്ട് c യിൽ ഏറ്റവും പവർ ഉള്ള 10 പേരിൽ ഒരാൾ. Mr J ക്ക് ശേഷം സെക്ട് c യുടെ അടുത്ത ലീഡർ പോലും ആവാൻ സാധ്യതഉള്ള ഒരാൾ " പ്രൊഫസർ പറഞ്ഞത് വിദ്യക്ക് വിശ്വസിക്കാൻ ആയില്ല. ജെന്നിയെ ഒരിക്കലും അവൾ പ്രതീക്ഷിചില്ല. കാരണം ഈ ടീമിൽ വരുന്നതിന് മുന്നേ തന്നെ ജന്നിയെ വിദ്യക്ക് അറിയാമായിരുന്നു. വിദ്യ യുടെ റക്കമെന്റെഷൻ വഴി ആണ് ജെന്നി ടീമിൽ വന്നത് പോലും. പണ്ട് ഒരു ഫങ്ഷന് ജെന്നിയുടെ കോളേജിൽ പോയപ്പോ പരിചയപ്പെട്ടതാണ് ജെന്നിയെ. നല്ല ആദർശം ഒക്കെ ഉള്ള ഒരു പെണ്ണ്, അവളിൽ തന്നെ തന്നെ കണ്ടത് കൊണ്ട് ആവും വിദ്യ അവളെ ഇഷ്ട്ടപ്പെട്ടത്. മോനുവും ആയി പോലും ജെന്നി നല്ല കമ്പിനി
💬 Comments
View all comments