Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
Curse Tattoo Volume 1
Chapter 3 : Seven Deathly Sin's
Author : Arrow | Previous Part
വിദ്യ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അവൾ ഓഫ് ചെയ്ത് വെച്ചിരുന്ന ഫോൺ സ്വിച്ച് ഓൺ ചെയ്തു. ജെന്നിയുടേം സൂരജിന്റേം മിസ്സ് കോളുകൾക്കും ടെക്സ്റ്റ് മെസ്സേജ് കൾക്കും മറുപടി ഒന്നും കൊടുക്കാതെ അവൾ DG യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
" സർ, I can't take it anymore. I need a break. എനിക്ക് ഒരു ലോങ്ങ് ലീവ് വേണം. ബുദ്ധിമുട്ട് ആണേൽ ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ്. " വിദ്യ തീർത്തു പറഞ്ഞു.
" വെൽ നിന്റെ തീരുമാനം അത് ആണേൽ ഞാൻ ഏതിർക്കുന്നില്ല. കേസ് മറ്റൊരു ടീം നെ ഏൽപ്പിക്കാം താൻ ലീവ് ആപ്ലിക്കേഷൻ എനിക്ക് മെയിൽ ചെയ് " വഴങ്ങാത്ത മലയാളത്തിൽ അത്രയും പറഞ്ഞു dg call കട്ട് ചെയ്തു. ലീവ് വാങ്ങാൻ വിദ്യ വിചാരിച്ചത്ര പാട് ആയിരുന്നില്ല. അല്ലേലും ഇത്രയും നാൾ ആയിട്ടും കേസിൽ ഒരു തുമ്പ് പോലും കണ്ടെത്താൻ വിദ്യയുടെ ടീംന് ആയില്ലല്ലോ പോരാത്തതിന് വിദ്യയുടെ സ്വന്തം മോൻ കൂടി കാണാതായ ആളുകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ dg ക്ക് വിദ്യയേ അന്വഷണത്തിൽ നിന്ന് മാറ്റാൻ മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ പ്രെഷർ ഉണ്ടായിരുന്നു. അപ്പൊ വിദ്യ തന്നെ ഒരു ലീവ് വേണം പറഞ്ഞപ്പോ വിദ്യയുടെ മനസ് മാറിയാലോ എന്ന് ഓർത്ത് dg
💬 Comments
View all comments