0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 562

അവരോടു ചോദിച്ചു.

" ഓക്കേ " നീതു

" hmm" ശ്രീയും സമ്മതിച്ചു. ശ്രീ ഞങ്ങൾക്ക് വഴികാണിച്ചു കൊണ്ട് മുന്നേ നടന്നു. ഒരു അരമണിക്കൂർ കൊണ്ട് ഞങ്ങൾ അവൾ പറഞ്ഞ  സ്ഥലത്ത് എത്തി. മരങ്ങൾക്ക് നടുവിൽ വൃത്താകൃതിയിൽ ഉള്ള ഒരു സ്ഥലം അവിടെ ആകെ ഒരടി പൊക്കം ഉള്ള പുല്ല് വളർന്ന് നിൽക്കുന്നു. അതിന്റെ ഒത്ത നടുക്കായി തടികൊണ്ട് ഉണ്ടാക്കിയ, ചെറിയ, എന്നാൽ നല്ല ഭംഗി ഉള്ള ഒരു വീട്.

" wow, so beatified " ആ കാഴ്ച കണ്ട് നീതു പറഞ്ഞു. അവൾ പറഞ്ഞത് സമ്മതിക്കുന്ന പോലെ ശ്രീ തലആട്ടി.

ഞങ്ങൾ ആ വീടിന്റെ ഉള്ളിൽ കയറി. ഒരു മുറി മാത്രം ഉള്ള ഒരു കൊച്ചു വീട്. അതിന്റ സൈഡിൽ ഒരു അലമാരി ഉണ്ട് എന്നല്ലാതെ വേറെ ഒരു വസ്തുവും ആ വീട്ടിൽ ഇല്ല.

" ഈ അലമാരയിൽ നിന്നാ ഞങ്ങൾക്ക് ഡ്രസ്സും ആ കത്തിയും കിട്ടിയത്. " ശ്രീ ആ അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആ അലമാര തുറന്നു നോക്കി. അതിൽ ഒന്നുമില്ലായിരുന്നു. എന്തേലും കിട്ടുവോ എന്നറിയാൻ ഞാനും നീതുവും ആ റൂം മുഴുവൻ അരിച്ചു പെറുക്കി.

" ഞങ്ങൾ കുറേ നോക്കിയതാ ആ ഡ്രസ്സ്‌ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല." ഞങ്ങളുടെ നോട്ടം കണ്ട് ശ്രീ പറഞ്ഞു. ഞാൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു.

" സിദ്ധു ഇങ്ങ് വാ " അന്നേരം ആണ് നീതു വിളിച്ചത്. ഞാനും ശ്രീയും അവളുടെ അടുത്തേക്ക് ചെന്നു. അവൾ ആ അലമാരയുടെ അടുത്ത് നിക്കുകയായിരുന്നു. അവൾ നിലത്തെ പാട് കാലു കൊണ്ട് കാണിച്ചു തന്നു. നല്ല ഭാരം ഉള്ള എന്തോ തള്ളി മാറ്റിയപ്പോൾ ഉണ്ടായ സ്കാച് ആയിരുന്നു അത്. എനിക്ക് കാര്യം മനസ്സിലായി. ആ അലമാര ആരോ തള്ളി മാറ്റിയത് ആണ്. ഞാനും ശ്രീയും പരസ്പരം നോക്കി പിന്നെ രണ്ടുപേരും കൂടി ആ അലമാര തള്ളി മാറ്റി. ശ്രീ ഇതൊന്നും മബസ്സിലാവാതെ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്.

അലമാര സൈഡിലേക്ക് മാറിയതും നിലത്ത് ഒരു വാതിൽ കണ്ടു. ഞങ്ങൾ അത് തുറന്നു. താഴേക്ക് ഇറങ്ങാൻ ഉള്ള പടിക്കെട്ടുകളാണ്. റിസ്ക് എടുക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ dagger ഊരി കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പടി ഇറങ്ങി, എന്റെ പുറകെ ശ്രീ ഏറ്റവും അവസാനം

💬 Comments

View all comments