0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 563

നീതു. ആ ഒരു ഫോർമേഷനിൽ ഞങ്ങൾ താഴേക്ക് ചെന്നു. ഞങ്ങൾ അവസാനത്തെ പടി ഇറങ്ങിയതും അവിടെ ത്തെ ലൈറ്റ് കൾ ഓരോന്നായി തെളിയാൻ തുടങ്ങി. അത് കണ്ട് ഞങ്ങൾ അമ്പരന്നു.

ആ വീടിന്റെ നാലിരട്ടി വലിപ്പം ഉള്ള ഒരു റൂം ആയിരുന്നു അത്.  അതിൽ വലിയ ഒരു ഭാഗം വെറുതെ ഒരുവസ്തുവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു. പുതിയതായി പണി കഴിപ്പിച്ച ഒരു ഓഡിറ്റോറിയം പോലെ. മറ്റൊരു ഭാഗം ലിവിങ് ഏരിയ യാണ്, അഞ്ചു റൂം കിച്ചൺ ബാത്‌റൂം ഒക്കെ അവിടെ ഉണ്ട്. പിന്നെ സ്റ്റെപ്പ് ഇറങ്ങി വന്ന ഇടത്ത് ഭിത്തിയിൽ ഒരു വലിയ കമ്പ്യൂട്ടർ മോണിറ്റർ.

[ ding ] ഞങ്ങൾ മൂനും ഇത് നോക്കി നിന്നപ്പോ എന്റെ ഫോണിൽ നോട്ടിഫിക്കേഷൻ ടൂൺ കേട്ടു. ഞാൻ അത് എടുത്തു നോക്കി.

[  Player discovered a Base Facility

Would you like to Register it as your Base??

Y/N ]

നോട്ടിഫിക്കേഷൻ വായിച്ചതും ഞാൻ ഒന്ന് അമ്പരന്നു. താമസിക്കാൻ ഇവിടെ ഞങ്ങൾക്ക് സ്വന്തമായി ഇത് പോലെ ഒരു സ്ഥലം. Its ഓസം.

" yes കൊടുക്കട്ടെ " ഞാൻ yes or no ക്ലിക്ക് ചെയ്യുന്നതിന് മുന്നേ അവരോട് അഭിപ്രായം ചോദിച്ചു. അവർ ഒരെണ്ണം പോലെ തലയാട്ടി.  ഞാൻ y ൽ ക്ലിക്ക് ചെയ്തു .

[ Registration Process begins

Party Master Please stand in front of the monitor on the wall ]

അന്നേരം അടുത്ത മെസ്സേജ് വന്നു. സമയം കളയാതെ ഞാൻ ഭിത്തിയിൽ ഉള്ള ആ വലിയ മോണിറ്റർ ന്റെ മുന്നിൽ ചെന്നു നിന്നു. മോണിറ്റർ ന്റെ സൈഡിൽ നിന്ന് വെട്ടം വന്നു അത് എന്നെ അടിമുടി സ്കാൻ ചെയ്തു. പിന്നെ  അത് ഒരു ലെയ്സർ ബീം  പോലെ ചെറുതായി എന്റെ നെഞ്ചിലെ മാനാസ്റ്റോണിൽ വന്നു നിന്നു, അല്പസമയം അങ്ങനെ നിന്നതിനു ശേഷം അത് കെട്ടുപോയി. അടുത്ത നിമിഷം ആ മോണിറ്റർ ഓൺ ആയി അതിൽ ഒരു സുന്ദരിയായ പെണ്ണിന്റെ രൂപം തെളിഞ്ഞു.

"  Registration complete...

I, 'Artificial Intelligence e03' at your service master

Please give me a Name "  മോണിറ്ററിൽ തെളിഞ്ഞ പെണ്ണ് വളരെ ക്യൂട്ട് ആയ രീതിയിൽ പറഞ്ഞു.

💬 Comments

View all comments