0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 570

ഞെട്ടി. ഈ പെണ്ണ് ഇത് എന്തിനാ വെറുതെ ചൂട് ആവുന്നേ. ഞാൻ ഒരു വളിച്ച ചിരിയോടെ തിരിഞ്ഞു നോക്കി. ഞാൻ ആദ്യം കണ്ടത്  ശ്രീയെ ആണ്, മുടി പുറകിലേക്ക് ഈരി, നെറ്റിയിൽ ഒരു ചുവന്ന പൊട്ട്, കണ്ണ് വാലിട്ട് എഴുതി, കറുപ്പ് ഫ്രയിം ഉള്ള കണ്ണട, ചെവിയിൽ ചുവപ്പും കറുപ്പും നിറമുള്ള കമ്മൽ, കഴുത്തിൽ അതേ പാറ്റേൺ ഉള്ള മാല ഒക്കെ ആയി മുട്ടറ്റം ഇറക്കം ഉള്ള ഇളം ചുവപ്പ് ഫ്രോക്കും അതിന് ചേർന്ന ഇളം ചുവപ്പ് വളകളും ചെരുപ്പും കൊലുസും ഒക്കെ അണിഞ്ഞ് മുഖത്ത് ഇത്തിരി നാണം ഒക്കെയായി എന്നെ നോക്കി നിൽക്കുന്ന ശ്രീ.. Uff so ക്യൂട്ട്.

അവളുടെ തൊട്ടുപുറകിൽ നീതു. പോണിടൈൽ കെട്ടിയ മുടി, ആഭരങ്ങൾ ഒന്നുമില്ല, ഒരു വെള്ള ഷർട്ടും തുടവരെ നീളമുള്ള ഇരുങ്ങിയ ഒരു സ്കെർട്ടും ആണ് വേഷം, ഷർട്ടിനു പുറമെ അവളുടെ മുലയുടെ താഴെ വരെ മാത്രം നീളമുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു, അവളും രണ്ടുകയ്യിലും ഗ്ലൗസ് ഗിയർ ധരിച്ചിരുന്നു, അവളുടെ വലത്തേ തുടയിൽ വീതിയുള്ള ഒരു ബെൽറ്റും അതിൽ ഒരു പൗച്ചും ഉണ്ടായിരുന്നു. കാലിൽ ഒരു ബ്ലോക്ക്‌ ഹൈ ഹീൽ ഷൂ... മൊത്തത്തിൽ പറഞ്ഞാൽ so ഹോട്ട് a സ്റ്റണ്ണിങ് ബ്യൂട്ടി. എന്റെ മുന്നിൽ നിൽക്കുന്ന രണ്ടു പെൺകുട്ടികൾ, ക്യൂട്ട് and hot. ഞാൻ രണ്ടുപേരെയും വാ പൊളിച്ച് നോക്കി നിന്നു.

" You are both very beautiful " ഞാൻ അമ്പരപ്പ് കലർന്ന ടോണിൽ പറഞ്ഞൂ. അത് കേട്ടതും ശ്രീയുടെ മുഖം നാണം കൊണ്ട് ഒന്നൂടെ ചുവന്നു. നീതുവിന്റെ മുഖത്തും പെട്ടന്ന് ഒരു ചെറിയ ചുവപ്പ് വന്നു എങ്കിലും അവൾ അതി വിധക്ദമായി അത് ഒളിപ്പിച്ചു.

" ശ്രീ ഈ ഗൺ വെച്ചോ " ഞാൻ എന്റെ കയ്യിൽ ഇരുന്ന ഗൺ അവൾക്ക് നേരെ നീട്ടി.

" അപ്പൊ സിദ്ധുവിനോ?? " അവൾ ഗൺ വാങ്ങാൻ മടിച്ചു കൊണ്ട് ചോദിച്ചു.

" എനിക്ക് ഈ dagger മതി, ഗൺ നേക്കാൾ എനിക്ക് കംഫർട്ടബിൾ ഇതാണ് "

💬 Comments

View all comments