0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 112

തന്നെ മുൻപോട്ട് പോകുവാൻ തുടങ്ങി എന്നാൽ അടുത്ത നിമിഷം കുമാരി തന്റെ കയ്യിലുള്ള കത്തി ജ്യോതിയുടെ വയറ്റിലേക്ക് കുത്തിയിറക്കി "അമ്മേ "വേദന സഹിക്കാനാകാതെ ജ്യോതി നിലവിളിച്ചു

കുമാരി :എന്നോട് ക്ഷമിക്കണം ജ്യോതി നീ എന്റെ കൂട്ടുകാരിയല്ലേ എനിക്ക് വേണ്ടി ഈ ഒരു ഉപകാരം കൂടി നീ ചെയ്യണം നീ മരിച്ചാൽ മാത്രമേ ഇവിടെയുള്ളവർക്ക് സമാധാനം ലഭിക്കു

കുമാരിയുടെ വാക്കുകൾ കേട്ട ജ്യോതി വിറച്ചു കൊണ്ട് സംസാരിക്കുവാൻ തുടങ്ങി

"കുമാരിയും ഇവരോടൊപ്പമാണല്ലേ ഞാൻ എന്ത് തെറ്റാണ് ചെയ്തത് കുമാരി പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചില്ലേ എന്നിട്ടും എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ഞാൻ നിങ്ങളെ ഒരുപാട് വിശ്വസിച്ചതല്ലേ ദയവ് ചെയ്തു എന്നെ രക്ഷിക്കൂ കുമാരി എന്റെ അമ്മയ്ക്കും അനുജനും ഞാൻ അല്ലതെ വേറാരുമില്ല എന്നെ ദയവുചെയ്തു വൈദ്യ ശാലയിൽ എത്തിക്കു "

ജ്യോതി കുമാരിയോടായി കെഞ്ചി

എന്നാൽ അടുത്ത നിമിഷം കുമാരി തന്റെ കത്തി ജ്യോതിയുടെ വയറ്റിൽ തുരു തുരെ കുത്തിയിറക്കി ശേഷം അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി എന്നാൽ നിലത്ത് വീഴ്ന്ന ജ്യോതി കുമാരിയുടെ കാലിൽ പിടിച്ചു വീണ്ടും എഴുന്നേൽക്കുവാൻ ശ്രമിച്ചു ഇത് കണ്ട കുമാരി പതിയെ നിലത്ത് മുട്ട് കുത്തിയിരുന്നു

കുമാരി :നിനക്ക് എന്താണ് ജ്യോതി മരിക്കാൻ ഇത്ര പ്രയാസം അമ്മയെയും അനുജനേയും ഓർത്താണെങ്കിൽ നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ഞാൻ ഉടനെ തന്നെ അവരെയും നിന്നോടൊപ്പം അയക്കാം

"ഹ ഹ ഹ "കുമാരിയുടെ വാക്കുകൾ കേട്ട് ജ്യോതി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി

കുമാരി :നിനക്കെന്താ വട്ട് പിടിച്ചോ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്

ജ്യോതി :അഭിനന്ദനങ്ങൾ കുമാരി നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കും അവൾ കാരണം ഈ രാജ്യം നശിക്കുന്നതാണ് നിങ്ങളുടെ കൊട്ടമതിലുകൾ തകർന്നടിയും അവളെ സ്നേഹിക്കുന്ന എല്ലവരും കൊല്ലപ്പെടും

ഇത് പറഞ്ഞ ശേഷം ജ്യോതി കരീകയെ നോക്കി സംസാരിക്കുവാൻ തുടങ്ങി

"ദുർമന്ത്രവാദിയായ നീയും രക്ഷപ്പെടുവാൻ പോകുന്നില്ല ഏറ്റവും ഭയാനകമായ രീതിയിൽ തന്നെ നിനക്കും മരണം സംഭവിക്കുന്നതാണ് ഇത് എന്റെ ശാപമാണ് ഇത് നടക്കുക തന്നെ ചെയ്യും "

ഇത് കേട്ട കരീക ഉടൻ തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി

💬 Comments

View all comments