0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 113

ജ്യോതിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു അതോടു കൂടി ജ്യോതി തന്റെ കണ്ണുകൾ അടച്ചു

കുമാരി :കരീക ഇവൾ എന്തൊക്കെയാണ് ഈ പറഞ്ഞത് ഇത് സത്യമാകുമോ

കരീക :ഒരിക്കലുമില്ല എന്റെ മന്ദ്രം ശക്തിയേറിയതാണ് നിങ്ങൾക്ക് ഒരു ആൺകുഞ്ഞ് തന്നെ ജനിക്കും ഇത് എന്റെ ഉറപ്പാണ് ഇപ്പോൾ കുമാരി അറയിലേക്ക് പോകു എന്നിട്ട് ശരീരം ശ്രദ്ധിക്കു നിങ്ങളുടെ വയറ്റിൽ ഇപ്പോൾ ഒരു കുഞ്ഞുണ്ട് എന്നത് മറക്കണ്ട

ഇത്രയും പറഞ്ഞു കരീക മുൻപോട്ടു നടന്നു

9 മാസങ്ങൾക്ക് ശേഷം കൊട്ടാരത്തിലെ പ്രസവമുറി

"അമ്മേ ആ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ ആ "

കുമാരി സ്വപ്ന വേദനകൊണ്ട് പുളയുവാൻ തുടങ്ങി

വൈദ്യ :അല്പനേരം കൂടി മാത്രം കുമാരി കുഞ്ഞ് ഉടനെ പുറത്ത് വരുന്നതാണ് ശക്തിയായി തള്ളു കുമാരി കുറച്ച് കൂടി ശ്രമിക്കു കുമാരി

"എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ എനിക്ക് വയ്യ ആ.. "

ഒരു വലിയ നിലവിളിയോട് കൂടി കുമാരി കുഞ്ഞിനെ പുറത്തേക്കു തള്ളി വൈദ്യ ഉടൻ തന്നെ കുഞ്ഞിനെ തന്റെ കൈകളിൽ കോരിയെടുത്തു

"ങി.. ങി "ആ മുറിയിൽ മുഴുവൻ ആ കുഞ്ഞിന്റെ നിലവിളി മുഴങ്ങി

വൈദ്യ ഉടൻ തന്നെ കുഞ്ഞിനെ കുമാരിയുടെ അടുത്തേക്ക് കൊണ്ട് വന്നു

വൈദ്യ :കുമാരി കുമാരി ആഗ്രഹിച്ചത് പോലെ തന്നെ നിങ്ങൾക്ക് സുന്ദരനായ ഒരു ആൺകുഞ്ഞാണ് ജനിച്ചിരിരിക്കുന്നത് ഈ രാജ്യത്തിന് ഒരു യുവ രാജാവ് ജനിച്ചിരിക്കുന്നു

ഇത് കേട്ട് കുമാരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു

"ജ്യോതി അവളുടെ ശാപം ഭലിച്ചില്ല എനിക്ക് ഒരു ആൺകുട്ടിയാണ് ജനിച്ചത് എനിക്കൊരു മകനാണ് ജനിച്ചത് കരീക പറഞ്ഞ...ആ അമ്മേ "

കുമാരി വീണ്ടും ശക്തമായി നിലവിളിക്കുവാൻ തുടങ്ങി വൈദ്യ ഉടൻ തന്നെ വീണ്ടും കുമാരിയെ പരിശോധിക്കുവാൻ തുടങ്ങി

"കുമാരി ഒരു കുഞ്ഞിനെ കൂടി എനിക്ക് കാണുവാൻ സാധിക്കുന്നുണ്ട് ഒന്നുകൂടി ശക്തിയിൽ തള്ളു കുമാരി ആ കുഞ്ഞ് ഉടൻ തന്നെ പുറത്തേക്ക് വരും "

"ആ.." കുമാരി വീണ്ടും ശക്തമായി നിലവിളിച്ചു ഒപ്പം മറ്റൊരു കുഞ്ഞിന്റെ നിലവിളി കൂടി ആ അറയിൽ മുഴങ്ങി

വൈദ്യ :കുമാരി ഇന്ന്‌ നമ്മുടെ

💬 Comments

View all comments