Chapter Title : ദ വിച്ച് പാർട്ട് 4 [Fang leng]
ഉടനെ കൊല്ലപെടണം
കരീക :അവിടുത്തെ ഇഷ്ടം പോലെ തന്നെ ചെയ്തുകൊള്ളു അവളെക്കൊണ്ട് ഇനി നമുക്ക് ഒരു ഉപകാരവുമില്ല
മഹാറാണി :ശെരി കരീക നീ വേഗം കുമാരിയുടെ അടുക്കലേക്ക് പോകു ഞാൻ ഉടനെ അങ്ങോട്ടേക്കെത്താം
അല്പസമയത്തിനു ശേഷം ജ്യോതിയുടെ അറ
ജ്യോതി പതിയെ ഉറക്കമുണർന്നു ചുറ്റും നോക്കി
"എനിക്ക് എന്താണ് സംഭവവിച്ചത് എന്റെ ശരീരത്തിലുള്ള ഈ പാടുകൾ എവിടെ നിന്നാണ് വന്നത് "
പെട്ടെന്നായിരുന്നു രണ്ട് ഭടൻമാർ ജ്യോതിയുടെ അറയ്ക്കുള്ളിലേക്ക് പ്രേവേഷിച്ചത്
ജ്യോതി :എന്താണ് ഇവിടെ നടക്കുന്നത് നിങ്ങൾ ഈ നേരത്ത് ഇവിടെ എന്താണ് ചെയ്യുന്നത്
ഉടൻതന്നെ കൂട്ടത്തിലുള്ള ഒരു ഭടൻ ജ്യോതിക്കു നേരെ വാൾ നീട്ടി
ജ്യോതി :നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ഞാൻ കുമാരിയുടെ അടുത്ത മിത്രമാണ് ഇത് കുമാരി അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നറിയാമോ
ഭടൻ :നിന്നെ വധിക്കുവാൻ മഹാറാണിയാണ് ഉത്തരവ് നൽകിയത് ഞങ്ങൾക്ക് അത് അനുസരിച്ചെമതിയാകു
ഇത്രയും പറഞ്ഞു ഭടൻ ജ്യോതിക്കു നേരെ വാൾ വീഷി എന്നാൽ അടുത്ത നിമിഷം ഭടൻമാരെ തള്ളിമാറ്റികൊണ്ട് ജ്യോതി അറക്കു പുറത്തേക്ക് ഓടി കോട്ടാര മുറ്റത്തിലൂടെ വളരെ വേഗം ഓടിയ അവൾ എത്തിപ്പെട്ടത് മഹാറാണിയുടെയും കരീകയുടെയും മുൻപിലായിരുന്നു
മഹാറാണി :ഇവൾ എപ്പോഴും ജീവനോടെയുണ്ടോ കരീകാ വേഗം ഇവളെ അവസാനിപ്പിക്കു
മഹാറാണിയുടെ വാക്കുകൾ കേട്ട കരീക ഉടൻ തന്നെ അരയിൽ നിന്ന് തന്റെ കത്തി പുറത്തെടുത്തു ഇത് കണ്ട ജ്യോതി മഹാറാണിയെയും തള്ളിമാറ്റി മുൻപോട്ടേക്കോടി എന്നാൽ പെട്ടെന്ന് തന്നെ ആരുടെയോ ദേഹത്തു തട്ടി അവൾ നിലത്തേക്ക് വീണു ജ്യോതി വേഗം തന്റെ മുൻപിൽ നിൽക്കുന്നു ആളെ നോക്കി രാജകുമാരിയായിരുന്നു അത് കുമാരി വേഗം തന്നെ ജ്യോതിയെ നിലത്തു നിന്ന് എഴുനേൽപ്പിച്ചു
കുമാരി :എന്താണ് ജ്യോതി എന്താണ് പറ്റിയത്
ജ്യോതി :കുമാരി എന്നെ രക്ഷിക്കണം അവർ എന്നെ കൊല്ലാൻ വരുകയാണ് ദയവ് ചെയ്ത് എന്നെ രക്ഷിക്കണം
കുമാരി :പേടിക്കണ്ട ജ്യോതി നിനക്ക് ഒന്നും പറ്റില്ല സമാദാനമായിരിക്കു
ജ്യോതി :വരൂ കുമാരി നമുക്ക് വേഗം കുമാരന്റെ അടുക്കൽ പോകാം അദ്ദേഹത്തിന് മാത്രമേ എന്നെ രക്ഷിക്കാനാകു വേഗം വരൂ കുമാരി
ജ്യോതി കുമാരിയുമായി വേഗം
💬 Comments
View all comments