0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 110

ഇതിന്റെ ഭലം എന്തൊക്കെയായിരിക്കുമെന്ന് നിനക്ക് വല്ല ഊഹവുമുണ്ടോ എല്ലാം നശിക്കുന്നതാണ് കരീകാ എല്ലാം

പെട്ടന്നായിരുന്നു അവിടേക്ക് മഹാറാണി കടന്നു വന്നത്

റാണി :നിനക്ക് എത്ര ധൈര്യമുണ്ടായിട്ടാണ് സഹീർ ഈ പൂജമുടക്കുവാൻ ശ്രമിച്ചത്

സഹീർ :ഞാൻ എല്ലാവരുടെയും നല്ലതാണ് ആഗ്രഹിച്ചത് എന്നാൽ ഇപ്പോൾ എല്ലാം കൈവിട്ടു പോയിരിക്കുന്നു

മഹാറാണി :എന്റെ കല്പന ധിക്കരിക്കാൻ മാത്രം നിനക്ക് ധൈര്യം വന്നുവോ ആരവിടെ ഇവനെ ഉടൻ തന്നെ തുറുങ്കിലടക്കു

മഹാറാണിയുടെ കല്പനപ്രകാരം ഭടമാർ ഉടൻ തന്നെ സഹീറിനെ അവിടെ നിന്നും കൊണ്ട് പോയി

മഹാറാണി :കരീക പൂജ വിജയകരമായോ എനിക്ക് ഒരു ചെറുമകനെ ലഭിക്കുമോ

കരീക :തീർച്ചയായും മഹാറാണി എല്ലാം ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു ഉടൻ തന്നെ അവിടുത്തെക്ക് ഒരു ചെറുമകനെ ലഭിക്കുന്നതാണ്

ഇതേ സമയം ജ്യോതി തന്റെ അറയിൽ ഗാഡ നിദ്രയിലായിരുന്നു അങ്ങോട്ടേക്കായിരുന്നു ആ ചുമന്ന പ്രകാശം എത്തിചേർന്നത് ആ പ്രകാശം പതിയെ ജ്യോതിയുടെ കാലുകൾക്കിടയിലൂടെ അവളുടെ ഗർഭപാത്രത്തിലേക്ക് സഞ്ചരിച്ചു ഉടൻതന്നെ ജ്യോതി വായുവിൽ പൊങ്ങികറങ്ങുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ ജ്യോതിയുടെ ദേഹത്തുനിന്നും ആ പ്രകാശം പുറത്തേക്കു വന്നു അതിന്റെ നിറം അപ്പോഴേക്കും ഇരുണ്ടതായി മാറിയിരുന്നു ആ പ്രകാശം ഉടൻ തന്നെ അറയുടെ പുറത്തേക്കുപാഞ്ഞു അടുത്ത നിമിഷം ജ്യോതി വായുവിൽ നിന്ന് നിലത്തേക്ക് വീണു

പുറത്തേക്കു കടന്ന ആ ഇരുണ്ട പ്രകാശം അടുത്തതായി ചെന്നത് തന്റെ അറയിൽ കരീക പറഞ്ഞു നൽകിയ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന രാജകുമാരിയുടെ അടുത്തേക്കായിരുന്നു

ആ ഇരുണ്ട പ്രകാശം തന്നിലേക്ക് വരുന്നത് കണ്ട് കുമാരി ഞെട്ടിവിറച്ചു എന്നാൽ ഒരു നൊടിയിടയിൽ ആ പ്രകാശം കുമാരിയുടെ വയറ്റിനുള്ളിലേക്ക് പ്രേവേഷിച്ചു

"ആ "ഒരു വലിയ നിലവിളിയോട് കൂടി രാജകുമാരി ബോധരഹിതയായി നിലത്തേക്ക് വീഴ്ന്നു

ഇതേ സമയം കരീകയും മഹാറാണിയും

മഹാറാണി :കരീക കുമാരിയുടെ നിലവിളിയല്ലേ ആ കേട്ടത് അവൾക്ക് എന്തെങ്കിലും പ്രശ്നം പറ്റികാണുമോ

കരീക :പേടിക്കണ്ട മഹാറാണി പൂജ വിജയിച്ചതിന്റെ സൂചനയാണത് എല്ലാം ശുഭമായി തന്നെ അവസാനിച്ചു

മഹാറാണി :ഇല്ല ഒരു കാര്യം കൂടി ബാക്കിയുണ്ട് ആ പെൺകുട്ടി ജ്യോതി അവൾ ഇനി ജീവിച്ചിരിക്കുന്നത് നമുക്കൊരു ഭീഷണിയാണ് അവൾ

💬 Comments

View all comments