Chapter Title : ദ വിച്ച് പാർട്ട് 4 [Fang leng]
കൂടി ഈ മാന്ദ്രിക ജലം കൂടി എന്റെ മൂർത്തികൾക്ക് സമർപ്പിച്ചാൽ ഈ പൂജ പൂർണമാകും "
ഇതും പറഞ്ഞു കരീക തന്റെ കയ്യിൽ ഉണ്ടായിരുന്ന ജലം മുൻപിലെ അഗ്നികുണ്ഡത്തിലേക്ക് ഒഴിക്കുവാനായി ഒരുങ്ങി
"മതിയാക്കു കരീക "
പെട്ടെന്നായിരുന്നു കരീക പിന്നിൽ നിന്ന് ആ ശബ്ദം കേട്ടത് അവൾ പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു അവിടെ ഉണ്ടായിരുന്നത് സഹീർ ആയിരുന്നു
കരീക :ചേട്ടനെ എന്താ ഇതുവരെയും കാണാത്തത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു എന്തായാലും എത്തിയല്ലോ എനിക്ക് സന്തോഷമായി
സഹീർ :ഞാൻ നിന്നെ സന്തോഷിപ്പിക്കാനല്ല എങ്ങോട്ടേക്ക് വന്നത്
കരീക :അതെനിക്കും നന്നായി അറിയാം പക്ഷെ ഇത്തവണ ആർക്കും എന്നെ ഒന്നും ചെയ്യാനാകില്ല മഹാറാണിയുടെ അനുവാദത്തോട് കൂടിയാണ് ഞാൻ ഈ പൂജ നടത്തുന്നത് ഇത്തവണ ഞാൻ വിജയിക്കുക തന്നെ ചെയ്യും
സഹീർ :നിനക്ക് ആര് അനുവാദം തന്നാലും ഞാൻ ഇതിനു അനുവദിക്കില്ല ഞാൻ ഇത് തടയുക തന്നെ ചെയ്യും
ഇതും പറഞ്ഞു സഹീർ കരീക തയ്യാറാക്കിയ മന്ത്രകളത്തിലേക്ക് കാലെടുത്തു വച്ചു അടുത്ത നിമിഷം തന്നെ കരീകയുടെ മൂക്കിൽ നിന്നും ചോര ഒഴുകുവാൻ തുടങ്ങി
സഹീർ :എന്താണ് കരീക നിനക്ക് എന്താണ് പറ്റിയത്
കരീക പതിയെ ചിരിച്ചുകൊണ്ട് മൂക്കിലെ രക്തം തുടച്ചുമാറ്റി
കരീക :ഈ പൂജ എന്റെ ജീവനുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഇത് മുടങ്ങിയാൽ എന്റെ ജീവനും അതോടെ നഷ്ടപ്പെടുന്നതാണ് അതായത് ഇതെനിക്കൊരു ജീവൻ മരണ പോരാട്ടമാണ് ഇനിയും ഈ പൂജ മുടക്കണമെന്നുണ്ടെങ്കിൽ ചേട്ടനത് ധാരളമായി ചെയ്യാവുന്നതാണ് ഞാൻ ചേട്ടനെ ഒരിക്കലും തടയില്ല
കരീകയുടെ വാക്കുകൾ കേട്ട സഹീർ ഉടൻ തന്നെ മന്ത്രകളത്തിൽ നിന്ന് പുറത്തേക്കിറങ്ങി
കരീക :അപ്പോൾ ചേട്ടന് ഇപ്പോഴും എന്നോട് സ്നേഹമുണ്ട് അല്ലേ
ഇത്രയും പറഞ്ഞു കരീക തന്റെ കയ്യിൽ ഉണ്ടായിരുന്ന ജലം അഗ്നികുണ്ഡത്തിലേക്കോഴിച്ചു ഉടൻ തന്നെ തീ കുണ്ഡത്തിൽ നിന്നും ഒരു ചുമന്ന പ്രകാശം പുറത്തേക്കു വന്നു
"വേഗം വേഗംചെന്ന് എന്റെ ആഗ്രഹം നിറവേറ്റു "
കരീക ചുമന്ന പ്രകാശത്തോടായി കല്പിച്ചു ഉടൻ തന്നെ ആ പ്രകാശം അറയുടെ പുറത്തേക്കു പാഞ്ഞു
സഹീർ :നീ എന്താണ് കരീകാ ഈ ചെയ്തത്
💬 Comments
View all comments