0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 108

കുമാരി വൈദ്യനുമായി അറക്കു പുറത്തേക്കിറങ്ങി

കുമാരി :എന്താണ് സംഭവിച്ചത് അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ

വൈദ്യൻ :അത് കുമാരി ആ പെൺകുട്ടി ഗർഭിണിയാണ്

ഇത് കേട്ട് കുമാരിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു

കുമാരി :ഇത് സത്യമാണോ

വൈദ്യൻ :അതേ കുമാരി അവൾ ഗർഭിണിയാണ്

കുമാരി :നീ ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞോ

വൈദ്യൻ :ഇല്ല കുമാരി ഈ വിവരം ഇപ്പോൾ നമുക്ക് രണ്ട് പേർക്കും മാത്രമേ അറിയു

കുമാരി :വളരെ നല്ലത് അവൾ ഈ വിവരം അറിയാതെ നോക്കണം

വൈദ്യൻ :ശെരി കുമാരി അത് ഞാൻ ശ്രദ്ധിച്ചുകൊള്ളാം

കുമാരി :എങ്കിൽ നീ വേഗം അവളുടെ അടുത്തേക്ക് ചെല്ലു എനിക്ക് ഉടനെതന്നെ ഒരാളെ കാണുവാനുണ്ട്

കുമാരി വേഗം തന്നെ കരീകയുടെ അറയിലേക്ക് എത്തിചേർന്നു

കുമാരി :കരീകാ നമ്മുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു

കരീക :എന്താണ് കുമാരി കാര്യം

കുമാരി :ജ്യോതി അവൾ ഗർഭിണിയാണ്

കരീക :വളരെ നല്ലത് ഇത് ഞാൻ പ്രതീക്ഷിച്ചതാണ്

കുമാരി :അപ്പോൾ ഇനി എന്താണ് നമ്മൾ ചെയ്യേണ്ടത്

കരീക :അവളുടെ ഉള്ളിലെ കുഞ്ഞിനെ കുമാരിയുടെ വയറ്റിൽ എത്തിക്കണം അതിനായി ഒരു മഹാ പൂജ നടത്തേണ്ടതുണ്ട്

കുമാരി :എന്ത് വേണമെങ്കിലും ചെയ്യാം എനിക്ക് ഒരു കുമാരനെ കിട്ടിയാൽ മാത്രം മതി

കരീക :കുമാരിയുടെ ആഗ്രഹം നടക്കുക തന്നെ ചെയ്യും ഇപ്പോൾ തന്നെ ഞാൻ ആ പൂജ ആരംഭിക്കുന്നതാണ് ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ കുമാരിയുടെ ആഗ്രഹം നിറവേറിയിരിക്കും

കുമാരി :ശെരി കരീക എനിക്ക് നിന്നെ വിശ്വാസമാണ് പൂജക്ക്‌ വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ

കരീക :പൂജ നടക്കുന്ന വേളയിൽ കുമാരി സ്വന്തം അറയിൽ തന്നെ ഉണ്ടാകണം അതിനുള്ളിൽ മറ്റാരെയും പ്രേവേഷിപ്പിൽക്കരുത്

കുമാരി :ശരി കരീക ഞാൻ അതുപോലെ തന്നെ ചെയ്യാം

ഇത്രയും പറഞ്ഞു കുമാരി തന്റെ അറയിലേക്ക് മടങ്ങി

അന്നേ ദിവസം അർദ്ധരാത്രിയോട് അടുക്കുമ്പോഴും കരീക തന്റെ പൂജയിൽ മുഴുകി ഇരിക്കുകയായിരുന്നു

"എന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയാണിത് ഇത് ഞാൻ കൃത്യമായി തന്നെ ചെയ്യും ഇത്രയും കാലം ഞാൻ നേടിയ ശക്തികൾ അതിനായി എന്നെ സഹായിക്കും ഇനി കുറച്ച് സമയം

💬 Comments

View all comments