0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 126

ദ വിച്ച് പാർട്ട്‌ 7

The Witch Part 7 | Author : Fang leng | Previous Part


ദാമു പതിയെ പട്ടം കയ്യിൽ വാങ്ങിച്ചു ശേഷം

ദാമു :തീർച്ചയായും ഞാൻ വാക്കുപറഞ്ഞാൽ അത് വാക്കാണ് നിന്റെ ഉമ്മയെ തീർച്ചയായും ഞാൻ മോചിപ്പിക്കും

ഇത് കേട്ട അലിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു

"പക്ഷെ ഇപ്പോൾ അല്ലെന്ന് മാത്രം "

ദാമു ചിരിച്ചു കൊണ്ട് പറഞ്ഞു

അലി :അങ്ങ് എനിക്ക് വാക്ക് തന്നതല്ലേ

ദാമു :അതെ ഞാൻ നിന്റെ ഉമ്മയെ മോചിപ്പിക്കാം എന്ന് പറഞ്ഞിരുന്നു പക്ഷെ എപ്പോൾ ആണെന്ന് പറഞ്ഞിരുന്നോ ഹ ഹ

അലി :ഇല്ല ഇത് ചതിയാണ്

ദാമു :പിന്നെ നീ എന്ത് കരുതി നിന്റെ ഉമ്മയെ ഞാൻ ഈ പീറ പട്ടത്തിനു വേണ്ടി വിട്ടയക്കുമെന്നോ ഹ ഹ നീ എന്തൊരു മണ്ടനാണ് അലി ഇനി നീ ഒരു കാര്യം മനസ്സിലാക്കണം അടിമകൾ എന്നും അടിമകൾ തന്നെയാണ് നിന്റെ ഉമ്മയെ നിനക്ക് ഇവിടെ നിന്ന് ഒരിക്കലും മോചിപ്പിക്കാൻ കഴിയില്ല

"ടാ "അടുത്ത നിമിഷം തന്നെ അലി ദാമുവിനെ ചവിട്ടി വീഴ്ത്തി

"കൊല്ലുമെടാ നിന്നെ " അലി ദാമുവിന്റ അടുത്തേക്ക് പാഞ്ഞു എന്നാൽ അടുത്ത നിമിഷം ദാമുവിന്റ കൂട്ടുകാർ അലിയെ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങി അവർ അലിയെ താഴേക്കു തള്ളി വീഴ്ത്തി ശേഷം കൂത്തോടെ ചവിട്ടാൻ തുടങ്ങി ഇതിനിടക്ക് നിലത്ത് നിന്നെഴുനേൽറ്റ ദാമുവും അവരോടൊപ്പം കൂടി

ദാമു :എന്റെ എച്ചിൽ തിന്ന് കൊഴുത്ത പട്ടിക്ക് ഇത്രയും അഹങ്കാരമോ ഇനി ഇവൻ നേരെ നടക്കരുത്

ഇത്രയും പറഞ്ഞു ദാമു ശക്തമായി തന്നെ അലിയുടെ നെഞ്ചിലേക്ക് ചവിട്ടാൻ ശ്രമിച്ചു എന്നാൽ അടുത്ത നിമിഷം അവിടെ നിന്ന് കുതറി മാറിയ അലി ദാമുവിന്റ കൂട്ടുകാരെ തള്ളി മാറ്റി ദാമുവിനെ വീണ്ടും ചവിട്ടി വീഴ്ത്തി ശേഷം വേഗം തന്നെ വീടിന് പുറകിലേക്ക് ഓടാൻ തുടങ്ങി

ദാമു :വിടരുത് അവനെ അവനെ എനിക്ക് വേണം

പെട്ടെന്ന് തന്നെ ദാമുവിന്റ കൂട്ടുകാർ അലിക്ക് പുറകേ ഓടി എന്നാൽ ഇതേ സമയം അലി വീടിന് പുറകു വശത്ത്

💬 Comments

View all comments