Chapter Title : ദ വിച്ച് പാർട്ട് 7 [Fang leng]
വിട്ടു അവൻ അവന്റെ സർവ്വ ശക്തിയുമെടുത്ത് കിരണന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു എന്നാൽ കിരണൻ ഒരടി പോലും പിന്നോട്ട് മാറിയില്ല പകരം പതിയെ ചിരിക്കുക മാത്രം ചെയ്തു ഇത് കണ്ട് അമ്പരന്നു നിന്ന സമൂലിന്റെ നെഞ്ചിലേക്ക് കിരണൻ വീണ്ടും ആഞ്ഞിടിച്ചു ശേഷം അവനെ ദൂരെക്ക് ചവിട്ടി എറിഞ്ഞു
സാമൂൽ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇവനിൽ എന്തോ അമാനുഷിക ശക്തിയുണ്ട് ഇവനെ നേരിട്ട് പരാജപെടുത്തുക പ്രയാസകരമാണ് )ഇത്രയും ചിന്തിച്ച സാമൂൽ പതിയെ താഴേനിന്ന് എഴുനേൽക്കുവാൻ ശ്രമിച്ചു അപ്പോഴാണ് അവൻ അവന്റെ അരികിൽ കിടക്കുന്ന തന്റെ വാൾ കണ്ടത്
അടുത്ത നിമിഷം കിരണൻ സാമൂലിനു നേരെ പാഞ്ഞടുത്തു ഉടൻ തന്നെ തന്റെ വാൾ കൈക്കലാക്കിയ സമൂൽ കിരണന്റെ നെഞ്ചിലേക്ക് അത് കുത്തിയിറക്കുവാൻ ശ്രമിച്ചു എന്നാൽ കിരണൻ തന്റെ കൈകൾ കൊണ്ട് വാളിനെ തടഞ്ഞു അവന്റെ കൈകൾ മുറിഞ്ഞു ചോര പൊടിയുവാൻ തുടങ്ങി സമൂൽ കൂടുതൽ ശക്തിയിൽ വാൾ കുത്തിയിറക്കുവാൻ ശ്രമിച്ചു എന്നാൽ കിരണൻ ശക്തമായി തന്നെ വാളിൽ പിടിമുറുക്കി അടുത്ത നിമിഷം സാമൂലിന്റെ മുഖത്തേക്ക് പച്ച നിറമുള്ള ഒരു ദ്രാവകം വന്ന് പതിച്ചു സമൂലിന്റെ കണ്ണിൽ പെട്ടെന്ന് തന്നെ ഇരുട്ട് കയറുവാൻ തുടങ്ങി അവൻ കണ്ണുകൾ ഇറുക്കി അടച്ചു ഈ തക്കത്തിൽ തന്നെ തന്റെ അരയിൽ ഉണ്ടായിരുന്ന ഘടാര കിരണൻ സമൂലിന്റെ വയറ്റിലേക്ക് കുത്തിയിറക്കി ശേഷം അവനെ ദൂരേക്ക് ചവിട്ടിയെറിഞ്ഞു പെട്ടിന്നാണ് കരീക കിരണനരികിലേക്ക് എത്തിയത്
കരീക :കുമാരാ അങ്ങക്ക് നന്നായി പരിക്ക് പറ്റിയോ
കിരണൻ :എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ ഇവിടെ എന്തൊക്കെയാണ് ഈ നടക്കുന്നത് അവൻ അതാരാണ് പിന്നെ
💬 Comments
View all comments