0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 134

പിന്നിലേക്ക് തിരിഞ്ഞു അവിടെ അവൾ കണ്ടത് വർദ്ധിച്ച കോപത്തോടെ നിൽക്കുന്ന കിരണനെയാണ്‌

കിരണൻ :അമ്മായി എഴുനേൽക്ക്

കിരണൻ പതിയെ കരീകയെ എഴുനേൽപ്പിച്ചു

കരീക :കുമാരൻ എങ്ങനെയാണ്‌ ഇവി..

എന്നാൽ കരീക പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ കിരണൻ സാമൂലിന് നേരെ തിരിഞ്ഞു

കിരണൻ :നീ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല എന്നാൽ നീ നമ്മുടെ അമ്മായിയുടെ ദേഹത്തു കൈ വെക്കുക എന്ന സാഹസം ചെയ്യാൻ മുതിർന്നിരിക്കുന്നു അതിനുള്ള ശിക്ഷ നിനക്ക് ലഭിക്കുക തന്നെ ചെയ്യും

കിരണന്റെ വാക്കുകൾ കേട്ട സാമൂൽ കോപത്തോടെ നിലത്ത് നിന്നെഴുന്നേറ്റു

സാമൂൽ :നീ പറഞ്ഞത് പോലെ നീ ആരാണെന്നോ എന്താണെന്നോ എനിക്കും അറിയില്ല പക്ഷെ എന്റെ കുറുകെ വന്നതിനുള്ള ശിക്ഷ നീ അനുവിക്കും

സമൂൽ പറഞ്ഞു തീർക്കുന്നതിനു മുൻപ് തന്നെ കിരണൻ അവളുമായി അവനരികിലേക്ക് പാഞ്ഞു ഇത് കണ്ട സമൂലും തന്റെ വാളുമായി കിരണനു നേരെ പാഞ്ഞു ഇരുവരും ശക്തിയിൽ പരസ്പരം ആക്രമിക്കുവാൻ തുടങ്ങി ഇരുവരുടേയും വാളുകൾ തമ്മിൽ കൂട്ടി മുട്ടി അതിൽ നിന്ന് തീ പൊരി ചിതറി

ആ.. വർദ്ധിച്ച കോപത്തോടെ കിരണൻ സമൂലിനു നേർക്ക് വീണ്ടും വാൾ വീശി എന്നാൽ എത്തവണയും സമൂൽ തന്റെ വാൾ ഉപയോഗിച്ച് ആ വെട്ട് തടഞ്ഞു അടുത്ത നിമിഷം കിരണൻ സാമൂലിന്റെ കാൽ മുട്ടിൽ ശക്തമായി ചവിട്ടി ചവിട്ട് കൊണ്ട് സാമൂൽ നിലത്ത് മുട്ട് കുത്തി അടുത്ത നിമിഷം കിരണൻ സാമൂലിനു നേരെ വാൾ വീശി എന്നാൽ തലക്ക് കുറുകെ തന്റെ വാൾ കയറ്റി പിടിച്ചു സമൂൽ ആ വെട്ട് തടഞ്ഞു എന്നാൽ വർദ്ധിച്ച ക്രോദ്ധത്തോടെ കിരണൻ വീണ്ടും രണ്ട് തവണ കൂടി വെട്ടി രണ്ട് തവണയും സാമൂൽ വെട്ട് തടുത്തു ശേഷം കിരണന്റെ കാലിൽ ആക്രമണം നടത്തി നിലത്തേക്ക് വീണ കിരണനെ ലക്ഷ്യമാക്കി സാമൂൽ ശക്തിയിൽ വാൾ വീശി കിരണൻ തന്റെ വാൾ കുറുകെ വെച്ച് വെട്ട് തടുക്കുവാൻ ശ്രമിച്ചെങ്കിലും സാമൂലിന്റെ ആദ്യവെട്ടിൽ തന്നെ കിരണന്റെ വാൾ രണ്ടായി ഒടിഞ്ഞു സാമൂലിന്റെ അടുത്ത വെട്ട് കിരണന്റെ നെഞ്ചിലേക്ക് പതിച്ചു കിരണൻ ദൂരേക്ക് തെറിച്ചു വീണു

"കുമാരാ.."ഇത്

💬 Comments

View all comments