0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 2 [സ്മിത]

Author : സ്മിത Read All Parts 33.9K

അത്?

അവന്‍ ചുളിഞ്ഞ നെറ്റിയോടെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു.

ഇനി ക്രിസ്റ്റിയെ കാണാന്‍ എങ്ങാനും വന്നതാണോ?

യെസ്!

അതിനാണ് ചാന്‍സ്!

അവനുറപ്പിച്ചു.

അപ്പോള്‍ ഈ കാണുന്നതായിരിക്കണം അവന്‍റെ വീട്. ഡാനി ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് കോമ്പൌണ്ടിലേക്ക് കയറി. മുന്‍ഭാഗത്തെ വാതിലില്‍ കാതുകള്‍ അമര്‍ത്തി ശ്രദ്ധിച്ചു.

അകത്ത് നിന്നും ആരുടെയോ കൂര്‍ക്കം വലിയുടെ ശബ്ദം താളത്തില്‍ കേള്‍ക്കുന്നുണ്ട്.

അപ്പോള്‍ പപ്പയും മമ്മിയും ഇവിടെ ഇല്ല.

ഇനി ഇതല്ലായിരിക്കും ക്രിസ്റ്റിയുടെ വീട്.

വീട് ഇതല്ലെങ്കില്‍ പിന്നെ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തത് എന്തിനായിരിക്കണം?

അവനൊന്നും മനസ്സിലായിവീടിരുന്ന ല്ല.

അവന്‍ തിരിച്ചിറങ്ങി.

പെട്ടെന്ന് വീടിരുന്നതിന്‍റെ പിമ്പിലെ കാടുപിടിച്ച ഭാഗത്ത് നിന്നും പൊട്ടിയടരുന്ന ശബ്ദം കേട്ട് ഡാനി അങ്ങോട്ട്‌ നോക്കി.

അവിടെ വലിയൊരു മരത്തിന് ചുവട്ടില്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടോ?

അവനങ്ങനെ തോന്നി.

പോയി നോക്കിയാലോ?

മൊത്തം ഇരുട്ടാണ്‌. ചിലയിടത്ത് നിലാവുണ്ട്.

എങ്കിലും തനിയെ അവിടെ!

എന്ത് ചെയ്യണം?

ഡാനി ശബ്ദം കേട്ട ഭാഗത്തേക്ക് ഒച്ച കേള്‍പ്പിക്കാതെ, ശ്വാസമടക്കിപ്പിടിച്ച് നടന്നു. അങ്ങോട്ട്‌ പോകുന്നത് എന്തിനെന്ന് ഒരു വേള അവന്‍ സംശയിച്ചു. പപ്പായും മമ്മിയും ഈ രാത്രി സമയത്ത് അവിടെ എങ്ങനെ കാണും? ഒന്നുകില്‍ അവര്‍ ഏതോ പാര്‍ട്ടിക്ക് പോയി. അല്ലെങ്കില്‍ ക്രിസ്റ്റിയുടെ അടുത്ത് തനിക്ക് വേണ്ടി സംസാരിക്കാന്‍ വന്നു. അല്ലാതെ ഈ കാട് പിടിച്ചു കിടക്കുന്നിടത്ത് അവര്‍ എന്തിന് വരണം?

എങ്കിലും ഏതോ ഒരു അന്തര്‍ പ്രേരണയാല്‍ അവന്‍ മുമ്പോട്ട്‌ തന്നെ നിശബ്ദം നടന്നു.

പെട്ടെന്ന് അവന്‍ മുമ്പില്‍ ഒരു ഷാര്‍പ്പ് സൌണ്ട് കേട്ടു. ഡാനി അപ്പോള്‍ പെട്ടെന്ന് നിന്നു.

അവന്‍ നിലത്തേക്ക് പതുങ്ങി.

ശബ്ദത്തിന്‍റെ

💬 Comments

View all comments