0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Author : സ്മിത Read All Parts 16443

അവരുടെ പിമ്പിലെത്തി സെലിന്‍ വിളിച്ചു.

അവര്‍ പെട്ടെന്ന് തിരിഞ്ഞു നിന്നു.

“ഓ, ഇതാര്, ഡാനിയുടെ മമ്മിയല്ലേ...സുഖമല്ലേ?”

ആഹ്ളാദത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ ചോദിച്ചു.

“സുഖം മിസ്സ്‌.. മിസ്സിന്ന് ലീവാണോ?”

“അതെ സെലിന്‍...”

അവര്‍ പറഞ്ഞു.

“ഹസ്ബന്‍ഡ് വെളീല്‍ ആരുന്നു..ഇപ്പൊ ലീവിന് വന്നു..കുറച്ച് ദിവസമേ കാണൂ...അപ്പൊ ഇന്നൊന്നു ലീവ് എടുത്തേക്കാം എന്ന് വെച്ചു..ഞാന്‍ അങ്ങനെ ലീവോന്നും എടുക്കാത്തതാണ്...”

“അതറിയാം,”

സെലിന്‍ പറഞ്ഞു.

“ഡാനി പറയാറുണ്ട്‌ മിസ്സ്‌ ലീവ് എടുക്കാറില്ലെന്ന്...”

അവര്‍ പുഞ്ചിരിച്ചു.

“എങ്കില്‍ ഷോപ്പിങ്ങ് നടക്കട്ടെ, ഞാന്‍ മിസ്സിന്‍റെ സമയം കളയുന്നില്ല...”

സെലിന്‍ പറഞ്ഞു.

“അത് കുഴപ്പമില്ല..എങ്കില്‍ കാണാം...”

അത് പറഞ്ഞ് ഇരുവരും പിന്തിരിഞ്ഞു.

“ആ, സെലിന്‍...”

പെട്ടെന്ന് പിമ്പില്‍ നിന്നും രവീണ മിസ്സ്‌ വിളിക്കുന്നത് അവള്‍ കേട്ടു. അവള്‍ തിരിഞ്ഞു നിന്നു.

“എന്താ മിസ്സ്‌?”

സെലിന്‍ ചോദിച്ചു.

“ഇന്നാള് ആ ക്രിസ്റ്റിയെപ്പറ്റി കമ്പ്ലൈയിന്‍റ്റ് തന്നില്ലേ?”

അവര്‍ ചോദിച്ചു.

ക്രിസ്റ്റിയുടെ പേര് കേട്ടപ്പോള്‍ ഉള്ളില്‍ എന്തോ ഉണരുന്നത് പോലെ അവള്‍ക്ക് തോന്നി. ദേഹം മൊത്തം കുളിര്‍ന്നു നിറയുന്നു.

“ആ, മിസ്സ്‌...”

“ഞാന്‍ അന്ന് പറഞ്ഞിരുന്നു അവനെപ്പറ്റി വേറെ ഒന്ന് രണ്ട് കംപ്ലൈയിന്‍റ്റ് ഉണ്ടെന്ന്...പക്ഷെ അത്...”

അവരുടെ മുഖത്ത് വിഷമം നിറയുന്നത് പോലെ സെലിന് തോന്നി.

“അത് വേറെ ഒരാളെപ്പറ്റി ആയിരുന്നു...ഞാന്‍ അറിയാതെ അവന്‍റെ പേര് പറഞ്ഞതാ...”

സെലിന്‍ നെറ്റി ചുളിച്ച് അവരെ നോക്കി.

“ക്രിസ്റ്റി ഒരു സൂപ്പര്‍ സ്റ്റുഡന്‍റ്റാ സെലിനെ...”

സെലിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രവീണയുടെ അടുത്ത വാക്കുകള്‍ വന്നു.

സൂപ്പര്‍ സ്റ്റുഡന്‍റ്റ്!

“എന്നുവെച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും...”

അവര്‍ തുടര്‍ന്നു.

“ഫസ്റ്റ് ടോപ്പ് ത്രീയില്‍ അവന്‍ എപ്പോഴും വരും. ബാസ്ക്കറ്റ്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍...എല്ലാവരോടും ഫ്രണ്ട്ലി ...ടീച്ചേഴ്സിന് എന്തേലും ഡിഫിക്കല്‍റ്റ് ടാസ്ക്ക് എന്തേലും ഉണ്ടേല്‍ അത് ഏല്‍പ്പിക്കുക ക്രിസ്റ്റിയെ ആണ്...അവനത്  എത്ര ഈസിയായി ആണ് അതൊക്കെ ചെയ്യുന്നതെന്നോ! ആര് എപ്പോള്‍ വഴക്കോ അടിയോ ഉണ്ടാക്കിയാ അവനാ മധ്യസ്ഥം

💬 Comments

View all comments