Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]
പറഞ്ഞ് അതൊക്കെ തീര്‍ക്കുന്നത്...അങ്ങനെ ഒരു കുട്ടി ഡാനിയെ ഉപദ്രവിച്ചു എന്ന് കേട്ടപ്പം എനിക്ക് വിശ്വസിക്കാന്‍ പറ്റീല്ല...അവന്‍ ആരെയും ഉപദ്രവിക്കുന്ന ടൈപ്പ് അല്ല...മറ്റുള്ള കുട്ടികളെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷിക്കുന്ന മിടുക്കനാണ്!”
സെലിന് ബോധക്ഷയം വരുന്നത് പോലെ തോന്നി.
ക്രിസ്റ്റിയെപ്പറ്റിയുള്ള പുതിയ അറിവ് അവളെ അദ്ഭുത പരതന്ത്രയാക്കി.
സൂപ്പര്‍ സ്റ്റുഡന്‍റ്റ്, ഉപകാരി, മധ്യസ്ഥന്‍, രക്ഷകന്‍....
പിന്നെ ഡാനിയെ ഉപദ്രവിച്ചത്?
“അമ്മയില്ലാത്ത കുട്ടിയാ അവന്‍...”
രവീണ തുടര്‍ന്നു.
“പറയുമ്പോ ഇച്ചിരെ വള്‍ഗര്‍ ആണ്...വേറെ ഒരാളുമായി അവന്‍റെ അമ്മ സെക്ഷ്വലി ബന്ധപ്പെടുന്നത് കണ്ടു, റ്റു ഇയേഴ്സ് മുമ്പ്...അന്നത് കണ്ട് അവന്‍ ബോധം കെട്ടു വീണു. കുറച്ച് നാല്‍ ആശുപത്രിയില്‍ ആയിരുന്നു... അവന്‍റെ അമ്മ പിന്നെ അയാളുടെ കൂടെ എങ്ങോട്ടോ പോയി...അപ്പന്‍ സൂയിസൈഡ് ചെയ്തു.... ഇവിടെ വന്നിട്ട് അധികം ആയില്ല...ആ ട്രോമ ഉണ്ടാകാന്‍ കാരണമായ സിറ്റുവേഷന്‍ മറക്കാന്‍ ആണ് ഇങ്ങോട്ട് കുട്ടിയെ കൊണ്ടുവന്നത്...”
സെലിന്‍റെ കണ്ണുകള്‍ നിറഞ്ഞു.
അവളൊന്ന് വിതുമ്പി.
“ആ കുട്ടിയല്ല ഡാനിയെ ഉപദ്രവിച്ചത്...”
രവീണ തുടര്‍ന്നു.
“അവനങ്ങനെ ചെയ്യില്ല...അതൊന്നു പറയാനാ ഞാന്‍...”
വാങ്ങിക്കേണ്ടതൊക്കെ വാങ്ങിക്കഴിഞ്ഞ് അവള്‍ സ്കൂട്ടര്‍ ഡാനിയുടെ സ്കൂളിലേക്ക് തിരിച്ചു.
അവനെ കാണണം എന്നവള്‍ വല്ലാതെ ആഗ്രഹിച്ചു. ഉള്ളു നോവുന്ന വേദന അവള്‍ അറിഞ്ഞു.
കണ്ണുനീര്‍ നിറഞ്ഞ് അവള്‍ക്ക് റോഡ് കാണാന്‍ സാധിച്ചില്ല.
സ്കൂട്ടര്‍ നിര്‍ത്തി കണ്ണുകള്‍ തുടച്ച് അവള്‍ മുമ്പോട്ടെടുത്തു.
സ്കൂള്‍ ഗേറ്റ് കടക്കുമ്പോള്‍ ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് അവള്‍ നോക്കി.
കുറച്ച് കുട്ടികള്‍ കളിക്കുന്നുണ്ട്.
അതില്‍ പക്ഷെ ക്രിസ്റ്റിയില്ല.
അവള്‍ പ്രിന്‍സിപ്പാളിന്‍റെ ഓഫീസിലേക്ക് പോയി.
അകത്ത് മറ്റൊരു വിസിറ്റര്‍ ഉള്ളത് കൊണ്ട് അവള്‍ പുറത്ത് വെയിറ്റ് ചെയ്തു. അവിടെയിരുന്ന് അവള്‍ പുറത്തേക്ക്, വരാന്തകളിലേക്ക്, സ്റ്റെയറുകളിലേക്ക് കണ്ണുകളോടിച്ചു.
അവിടെയൊന്നും അവള്‍ ക്രിസ്റ്റിയെ കണ്ടില്ല.
“ചെന്നോളൂ മാഡം...”
അകത്ത് നിന്നും ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ അറ്റന്‍ഡര്‍ സെലിനോട് പറഞ്ഞു.
“ഗുഡ് മോണിംഗ് സാര്‍,”
സെലിന്‍ പ്രിന്‍സിപ്പാളിനെ അഭിവാദ്യം
💬 Comments
View all comments