0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Author : സ്മിത Read All Parts 16501

കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ സ്വയം ചോദിച്ചു.

വീട്ടിലെത്തി അവള്‍ കിടക്കയിലേക്ക് വീണു. കമിഴ്ന്നു കിടന്ന് പൊട്ടിക്കരഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍മ്മയില്‍ എഴുന്നേറ്റു.

ഫോണ്‍ എടുത്തു.

കോണ്‍റ്റാക്റ്റ് ലിസ്റ്റില്‍ നിന്നും ക്രിസ്റ്റിയുടെ നമ്പര്‍ എടുത്ത് ഡയല്‍ ചെയ്തു.

“താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന ആള്‍ പരിധിക്ക് പുറത്താണ്. ദയവായി വീണ്ടും ശ്രമിക്കുക...”

അവളുടെ കാതുകളെ പൊള്ളിച്ചുകൊണ്ട് ഫോണില്‍ നിന്നും അറിയിപ്പ് വന്നു.

വൈകുന്നേരം ഡാനി സ്കൂള്‍ കഴിഞ്ഞു വന്നപ്പോള്‍ സെലിനെ കണ്ട്  അദ്ഭുതപ്പെട്ടു.

“എന്ത് കോലവാ മമ്മീ ഇത്? എന്നാ പറ്റീത്?”

അവന്‍ ബാഗ് മേശമേല്‍ വെച്ച് അവളുടെ അടുത്തേക്ക് ഓടിവന്നു.

നെറ്റിയിലും കൈയ്യിലും പിടിച്ചു നോക്കി.

“ടെംമ്പറേച്ചര്‍ ഒക്കെ നോര്‍മ്മല്‍ ആണല്ലോ? പിന്നെന്നാ?”

അവന്‍ ആകാംക്ഷയോടെ അവളെ നോക്കി.

“ഒന്നൂല്ല മോനെ...ചെറിയ ഒരു തലവേദന...അത് മാറി...”

അവന്‍ നെറ്റി ചുളിച്ച് സെലിനെ നോക്കി.

“വാ മമ്മി കാപ്പി തരാം...”

അവള്‍ അടുക്കളയിലേക്ക് തിരിഞ്ഞു.

“അത് ശരി!”

അവന്‍ ശബ്ദമുയര്‍ത്തി.

“ഈ തലവേദനേം വെച്ചോണ്ട് കാപ്പീം ഉണ്ടാക്കിയോ? ഞാന്‍ വന്നിട്ട് ഉണ്ടാക്കാരുന്നല്ലോ,”

“പോടാ ഒന്ന്!”

അടുക്കളയില്‍ എത്തി അവന്‍റെ തലമുടിയില്‍ വാത്സല്യത്തോടെ തഴുകിക്കൊണ്ട്, പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

“ഒരു വലിയ ഷെഫ് വന്നിരിക്കുന്നു..! .മമ്മി ഇങ്ങനെ മുഴുവനോടെ ഉള്ളപ്പോ എന്‍റെ മോന്‍ കാപ്പി ഒന്നും ഉണ്ടാക്കണ്ട!”

“അത് ശരി!”

അവന്‍ അവളുടെ തോളില്‍ പതിയെ ഇടിച്ചു.

“കഴിഞ്ഞ സണ്ടേ ഞാനല്ലേ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കീത്...?”

“ഓ! ശരിയാണല്ലോ!”

അവള്‍ അവനെ ആലിംഗനം ചെയ്തു.

“സൂപ്പറാരുന്നു...ഞാന്‍ അത് മറന്ന് പോയെടാ,”

അവനും അവളെ ചേര്‍ത്ത് പിടിച്ചു.

അവള്‍ പിന്നെ കാസറോളില്‍ നിന്നും ചൂടുള്ള പഴം പൊരി എടുത്ത് അവനു കൊടുത്തു. ഫ്ലാസ്ക്കില്‍ നിന്നും ചൂട് ചായയും.

“മമ്മിക്കോ?”

അവന്‍ ചോദിച്ചു. ഡൈനിങ്ങ്‌ ടേബിളിന് സമീപം സെലിന് അഭിമുഖമായി അവള്‍ക്കരികില്‍ അവനിരുന്നു.

“മമ്മിക്ക് ഇപ്പം വേണ്ട...മോന്‍

💬 Comments

View all comments