Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]
വേണ്ട...”
സ്കൂട്ടര്‍ മുമ്പോട്ടേക്കെടുത്ത് അവള്‍ പറഞ്ഞു.
“താങ്ക്യൂ കേട്ടോ...”
അയാള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അവള്‍ മുമ്പോട്ട് നീങ്ങി.
പീപ്പിള്‍സ് മാളിലേക്ക് ആണ് അവള്‍ ആദ്യം പോയത്.
ഗ്രോസറി ഐറ്റംസ് വെച്ചിരുന്ന റാക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പെട്ടെന്നാണ് അവള്‍ രവീണ മിസ്സിനെ കണ്ടത്.
ഡാനിയുടെ ക്ലാസ് ടീച്ചര്‍.
“ഹലോ മിസ്സ്...”
അവരുടെ പിമ്പിലെത്തി സെലിന്‍ വിളിച്ചു.
അവര്‍ പെട്ടെന്ന് തിരിഞ്ഞു നിന്നു.
“ഓ, ഇതാര്, ഡാനിയുടെ മമ്മിയല്ലേ...സുഖമല്ലേ?”
ആഹ്ളാദത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ ചോദിച്ചു.
“സുഖം മിസ്സ്.. മിസ്സിന്ന് ലീവാണോ?”
“അതെ സെലിന്‍...”
അവര്‍ പറഞ്ഞു.
“ഹസ്ബന്‍ഡ് വെളീല്‍ ആരുന്നു..ഇപ്പൊ ലീവിന് വന്നു..കുറച്ച് ദിവസമേ കാണൂ...അപ്പൊ ഇന്നൊന്നു ലീവ് എടുത്തേക്കാം എന്ന് വെച്ചു..ഞാന്‍ അങ്ങനെ ലീവോന്നും എടുക്കാത്തതാണ്...”
“അതറിയാം,”
സെലിന്‍ പറഞ്ഞു.
“ഡാനി പറയാറുണ്ട് മിസ്സ് ലീവ് എടുക്കാറില്ലെന്ന്...”
അവര്‍ പുഞ്ചിരിച്ചു.
“എങ്കില്‍ ഷോപ്പിങ്ങ് നടക്കട്ടെ, ഞാന്‍ മിസ്സിന്‍റെ സമയം കളയുന്നില്ല...”
സെലിന്‍ പറഞ്ഞു.
“അത് കുഴപ്പമില്ല..എങ്കില്‍ കാണാം...”
അത് പറഞ്ഞ് ഇരുവരും പിന്തിരിഞ്ഞു.
“ആ, സെലിന്‍...”
പെട്ടെന്ന് പിമ്പില്‍ നിന്നും രവീണ മിസ്സ് വിളിക്കുന്നത് അവള്‍ കേട്ടു. അവള്‍ തിരിഞ്ഞു നിന്നു.
“എന്താ മിസ്സ്?”
സെലിന്‍ ചോദിച്ചു.
“ഇന്നാള് ആ ക്രിസ്റ്റിയെപ്പറ്റി കമ്പ്ലൈയിന്‍റ്റ് തന്നില്ലേ?”
അവര്‍ ചോദിച്ചു.
ക്രിസ്റ്റിയുടെ പേര് കേട്ടപ്പോള്‍ ഉള്ളില്‍ എന്തോ ഉണരുന്നത് പോലെ അവള്‍ക്ക് തോന്നി. ദേഹം മൊത്തം കുളിര്‍ന്നു നിറയുന്നു.
“ആ, മിസ്സ്...”
“ഞാന്‍ അന്ന് പറഞ്ഞിരുന്നു അവനെപ്പറ്റി വേറെ ഒന്ന് രണ്ട് കംപ്ലൈയിന്‍റ്റ് ഉണ്ടെന്ന്...പക്ഷെ അത്...”
അവരുടെ മുഖത്ത് വിഷമം നിറയുന്നത് പോലെ സെലിന് തോന്നി.
“അത് വേറെ ഒരാളെപ്പറ്റി
💬 Comments
View all comments