Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]
കാസറോളില്‍ നിന്നും ചൂടുള്ള പഴം പൊരി എടുത്ത് അവനു കൊടുത്തു. ഫ്ലാസ്ക്കില്‍ നിന്നും ചൂട് ചായയും.
“മമ്മിക്കോ?”
അവന്‍ ചോദിച്ചു. ഡൈനിങ്ങ് ടേബിളിന് സമീപം സെലിന് അഭിമുഖമായി അവള്‍ക്കരികില്‍ അവനിരുന്നു.
“മമ്മിക്ക് ഇപ്പം വേണ്ട...മോന്‍ കഴിക്ക്...”
ഏതോ ഓര്‍മ്മയില്‍ അവളുടെ കണ്‍കോണില്‍ നീര്‍ നിറയുന്നത് അവന്‍ കണ്ടു.
അവനെ കാണിക്കാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചെങ്കിലും.
ഡാനി അവളുടെ കയ്യില്‍ പിടിച്ചു.
“മമ്മീ...”
കഴിക്കാനെടുത്ത പഴംപൊരി അവന്‍ തിരികെ പാത്രത്തിലേക്ക് വെച്ചു.
“കഴിച്ചുകൊണ്ട് ആണേല്‍ വര്‍ത്താനം പറഞ്ഞാല്‍ മതി...”
അവള്‍ പറഞ്ഞു.
സ്വരത്തില്‍ നേരിയ വിതുമ്പല്‍ അവന് അറിയാന്‍ കഴിഞ്ഞു.
“ശരി...”
അവനത് തിരികെയെടുത്ത് അല്‍പ്പം കഴിച്ചു.
“ഇനി പറയാല്ലോ?”
“പറയാം,”
സെലിന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“പറയുമ്പം കഴിച്ചോണം...”
അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
“ഒരു ഹസ്ബന്‍ഡിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് മമ്മിയെപ്പോലൊരു ഭാര്യ....”
അവന്‍ പറഞ്ഞു തുടങ്ങി.
“ഓഹോ! അത് ശരി! എന്നിട്ട്?”
അവള്‍ പുഞ്ചിരിച്ചു.
“അതുപോലെ ഒരു മകന് കിട്ടാവുന്ന ഏറ്റവും നല്ല അമ്മയാണ് എന്‍റെ മമ്മി...”
അവളുടെ കളിയാക്കല്‍ നിറഞ്ഞ പ്രതികരണം വകവെക്കാതാതെ ഡാനി തുടര്‍ന്നു.
“താങ്ക്യൂ താങ്ക്യൂ...”
അവള്‍ അല്‍പ്പം കുനിഞ്ഞ് അത് അംഗീകരിക്കുന്നത് പോലെ പറഞ്ഞു.
“എത്ര വയ്യാതെ ഇരിക്കുമ്പോഴും മമ്മി എന്‍റെ കാര്യമോ പപ്പേടെ കാര്യമോ ചെയ്യാതിരുന്നിട്ടില്ല...എന്‍റെ ഫ്രണ്ട്സ് ഒക്കെ പറയും .... അവരുടെ മമ്മിമാര്‍ക്ക് പനി വന്നാ, അല്ലേല്‍ വേറെ ഏതേലും അസുഖം വന്നാ അവര്‍ക്കൊക്കെ അന്ന് ഹോട്ടെല്‍ ഫുഡ് ആരിക്കൂന്ന്..പാഴ്സല്‍...അല്ലേല്‍ സോമാട്ടോ അതുപോലെയൊക്കെ...മമ്മി പക്ഷെ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല...എനിക്ക് എന്തേലും കുഞ്ഞ് അസുഖം വന്നാപ്പോലും
💬 Comments
View all comments