Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]
നാണിച്ചു പുഞ്ചിരിച്ചതല്ലാതെ അവള്‍ മറുപടി പറഞ്ഞില്ല.
“പിന്നെ മമ്മി നാളെ എനിക്ക് കാലിക്കറ്റ് വരെ ഒന്ന് പോണം...”
അവന്‍ പെട്ടെന്ന് പറഞ്ഞു.
സെലിന്‍ മനസ്സിലാകാതെ അവനെ ചോദ്യരൂപത്തില്‍ നോക്കി.
“റോഷന്റെമ സിസ്റ്ററിന്റെ എന്ഗേതജ്മെന്റ്റാ ...മമ്മിക്കറിയാല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ടാ അവന്‍...പോയെ പറ്റൂ...”
“അയ്യോ അപ്പം നീ നാളെ വരില്ലേ?”
“അതെങ്ങനെയാ മമ്മി നാളെ വരുന്നേ?”
“ശ്യെ, നീയില്ലാതെ...”
അവളുടെ മുഖം മങ്ങി.
“സാരമില്ല...”
അവന്‍ ചിരിച്ചു.
“പപ്പയെവെച്ച് അഡ്ജസ്റ്റ് ചെയ്യ്...”
******************
മയിലാടും കുന്നില്‍ ബസ്സിറങ്ങുമ്പോള്‍ പതിനൊന്ന് മണിയായി. നല്ല വെയില്‍ ഉണ്ടായിരുന്നെങ്കിലും ഭംഗിയുള്ള പ്രകൃതി മരങ്ങളായും അരുവികളായും പുഴകളായും ചുറ്റും നിറഞ്ഞു കിടന്നതിനാല്‍ നേര്ത്തു തണുപ്പാണ് ഡാനിയ്ക്ക് അനുഭവപ്പെട്ടത്.
ചെറിയ ഒരു കവലയാണ്. അടുത്തടുത്തായി ഒരു ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവും കണ്ടു. മുസ്ലീങ്ങള്‍ അധികമില്ലെന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ ഒരു മസ്ജിദും അവിടെ കാണുമായിരുന്നെന്നുറപ്പ്.
പള്ളിക്കും അമ്പലത്തിനുമപ്പുറം വലിയ പുഴ. നീലക്കണ്ണാടിപ്പ്രതലം പോലെ അതിന്റെക പരപ്പ്. പുഴയ്ക്കപ്പുറം ഉയര്ന്നുകയര്ന്നും പോകുന്ന മലനിരകള്‍. അതിനും മേലെ മേഘങ്ങള്‍ നിറഞ്ഞ ആകാശം...
കടയുടെ ഓരത്ത് അധികം ആളുകള്‍ ഒന്നുമില്ല. ഒന്ന് രണ്ട് കുട്ടികള്‍. ചുമട് ചുമന്നുകൊണ്ട് ഒരു മധ്യവസ്ക്കന്‍. കടയുടമകളില്‍ ചിലര്‍ ടി വിയിലെ സിനിമകളില്‍ കണ്ണും നട്ടിരിക്കുന്നു...
നാരങ്ങാ വെള്ളവും ചെറിയ സ്റ്റേഷനറി സാധനങ്ങളും വില്ക്കു ന്ന ഒരു പെട്ടിക്കടയുടെ നേരെ അവന്‍ നടന്നു.
അകത്ത് ഒരു മധ്യവയസ്ക്കന്‍ വിടര്ത്തി പ്പിടിച്ച പത്ത്രത്തിനു പിമ്പില്‍ ഇരിക്കുന്നത് അവന്‍ കണ്ടു.
“ചേട്ടാ ഇവിടെ ക്രിസ്റ്റിയുടെ വീട്?”
ഡാനി അയാളോട് ചോദിച്ചു.
“ക്രിസ്റ്റിയോ?”
അയാള്‍ നെറ്റി ചുളിച്ച് ആലോചനയില്‍ മുഴുകി.
‘ഓ! ലീലാമ്മെടെ മോന്‍ ആണോ?”
ലീലാമ്മ?
ക്രിസ്റ്റിയുടെ അമ്മയുടെ പേര് തനിക്ക് അറിയില്ലല്ലോ.
“അതേ, ചേട്ടാ...”
അയാള്‍ എഴുന്നേറ്റ് കടയുടെ പുറത്തേക്ക് വന്നു.
റോഡിനു മേലെയുള്ള തിട്ടിലേക്ക് നോക്കി.
അവിടെ മുതല്‍ വലിയൊരു റബ്ബര്‍ എസ്റ്റേറ്റ്
💬 Comments
View all comments