Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]
മസ്ജിദും അവിടെ കാണുമായിരുന്നെന്നുറപ്പ്.
പള്ളിക്കും അമ്പലത്തിനുമപ്പുറം വലിയ പുഴ. നീലക്കണ്ണാടിപ്പ്രതലം പോലെ അതിന്റെക പരപ്പ്. പുഴയ്ക്കപ്പുറം ഉയര്ന്നുകയര്ന്നും പോകുന്ന മലനിരകള്‍. അതിനും മേലെ മേഘങ്ങള്‍ നിറഞ്ഞ ആകാശം...
കടയുടെ ഓരത്ത് അധികം ആളുകള്‍ ഒന്നുമില്ല. ഒന്ന് രണ്ട് കുട്ടികള്‍. ചുമട് ചുമന്നുകൊണ്ട് ഒരു മധ്യവസ്ക്കന്‍. കടയുടമകളില്‍ ചിലര്‍ ടി വിയിലെ സിനിമകളില്‍ കണ്ണും നട്ടിരിക്കുന്നു...
നാരങ്ങാ വെള്ളവും ചെറിയ സ്റ്റേഷനറി സാധനങ്ങളും വില്ക്കു ന്ന ഒരു പെട്ടിക്കടയുടെ നേരെ അവന്‍ നടന്നു.
അകത്ത് ഒരു മധ്യവയസ്ക്കന്‍ വിടര്ത്തി പ്പിടിച്ച പത്ത്രത്തിനു പിമ്പില്‍ ഇരിക്കുന്നത് അവന്‍ കണ്ടു.
“ചേട്ടാ ഇവിടെ ക്രിസ്റ്റിയുടെ വീട്?”
ഡാനി അയാളോട് ചോദിച്ചു.
“ക്രിസ്റ്റിയോ?”
അയാള്‍ നെറ്റി ചുളിച്ച് ആലോചനയില്‍ മുഴുകി.
‘ഓ! ലീലാമ്മെടെ മോന്‍ ആണോ?”
ലീലാമ്മ?
ക്രിസ്റ്റിയുടെ അമ്മയുടെ പേര് തനിക്ക് അറിയില്ലല്ലോ.
“അതേ, ചേട്ടാ...”
അയാള്‍ എഴുന്നേറ്റ് കടയുടെ പുറത്തേക്ക് വന്നു.
റോഡിനു മേലെയുള്ള തിട്ടിലേക്ക് നോക്കി.
അവിടെ മുതല്‍ വലിയൊരു റബ്ബര്‍ എസ്റ്റേറ്റ് തുടങ്ങുന്നു.
“ആ വഴിയെ അങ്ങ് പോയാ മതി...”
അയാള്‍ തോട്ടത്തിനകത്തേക്ക് വിരല്‍ ചൂണ്ടി.
“വഴി സൈഡില്‍ മൂന്നാമത്തെ വീട്...”
കടക്കാരനോട് നന്ദി പറഞ്ഞ്, രണ്ട് മൂന്ന് ചിപ്പ്സ് , സ്വീറ്റ്സ് പാക്കറ്റുകള്‍ വാങ്ങി അവന്‍ റോഡില്‍ നിന്നും തിട്ടിലേക്ക് കയറി.
നേര്ത്തന ഇരുളും തണുപ്പും നിറഞ്ഞ റബ്ബര്ത്തോ ട്ടത്തിന് നടുവിലൂടെ ഒരു ചെറിയ റോഡ് അവന്‍ കണ്ടു. മണ്പാതതയാണ്. കാറ്റുണ്ട്. വിജനമാണ് ചുറ്റും. റബ്ബര്ക്കാ്ടുകള്ക്കി ടയില്‍ ദൂരെ അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകള്‍ കാണാം.
കടക്കാരന്‍ പറഞ്ഞത് പോലെ റോഡ് സൈഡിലെ ക്രിസ്റ്റിയുടെ വീട് അവന്‍
💬 Comments
View all comments