0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 254
തന്നെ നോക്കി ഇളിക്കുന്ന ഒരുത്തനെ ആണ്... സർ രണ്ടു പേരെയും ഒന്ന് ഇരുത്തി നോക്കിയിട്ട് കയറിക്കോളാൻ പറഞ്ഞു... ആദവ് പിന്നിലുള്ളവനെ ഒന്ന് നോക്കിയിട്ട് ഒരു ബെഞ്ചിൽ പോയിരുന്നു... പലരുടെയും കണ്ണ് തന്റെ മേൽ പതിയുന്നത് അവൻ അറിഞ്ഞു... അപ്പൊ എനിക്ക് അടി കൊണ്ടതൊക്കെ ഇവർ കണ്ടിട്ടുണ്ടാകും... അവൻ മനസ്സിൽ പറഞ്ഞു... അടുത്ത നിമിഷം അവന്റെ അടുത്ത് ഒരാൾ വന്നിരുന്നു... ദേ ഇവൻ വീണ്ടും ഇളിക്കുന്നു .... ആദവ് അടുത്ത് വന്നിരുന്നവനെ നോക്കിയിട്ട് മനസ്സിൽ പറഞ്ഞു... " ഹലോ പേരെന്താ..." ഇതിപ്പോ എവിടുന്നാ...അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... ഓഹ് എന്റെ ഇപ്പുറത്തു ഇരിക്കുന്നവൻ ആണ്... " ആദവ്... " തന്റെയോ.."  ആദവ് അവനോട് തിരിച്ചു ചോദിച്ചു... " ഞാൻ മിഥുൻ.." അവൻ പറഞ്ഞു ഞങ്ങൾ പരസ്പരം കൈകൊടുത്തു ... അവൻ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്... ഞങ്ങൾ കുറച്ചു നേരം കൊണ്ട് തന്നെ കൂട്ടായി... " ഹലോ ഇവിടെ വേറൊരാളും കൂടി ഉണ്ടേ..." അടുത്തിരുന്ന മറ്റവന്റെ സംസാരം കേട്ട് എനിക്ക് ചിരി പൊട്ടി... അത് കണ്ട് മിഥുനും ചിരിച്ചു... " എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻന്നു വിളിക്കും..." അവൻ ചോയ്ക്കുന്നെന് മുൻപേ ഇളിച്ചോണ്ട് അവന്റെ പേര് പറഞ്ഞു... ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു ആ ബെഞ്ചിൽ ഞങ്ങൾ 3 പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ... അവരോട് സംസാരിച്ചിരുന്ന ആദവ് അടി കൊണ്ട കാര്യം പാടെ  മറന്നിരുന്നു... എന്നിരുന്നാലും വേദന മാത്രം അവനെ വിട്ടു പോയില്ല... അതിനിടക്ക് ക്ലാസ്സിന്ന് സർ ഒക്കെ എപ്പോഴോ പോയി... ഫസ്റ്റ് ഡേ ആയത് കൊണ്ട്

💬 Comments

View all comments