0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 258
ഇങ്ങനെ ഇരിക്കുന്നത് നോക്കണ്ട അടി വല്ലതും കണ്ടാൽ ഞാൻ ഓടിയ സ്ഥലത്ത് ഒരു പൂട പോലും പിന്നെ മുളക്കില്ല..." കിരൺ തെല്ല് ആശങ്കയോടെ പറഞ്ഞു... "കോളേജിന്റെ ഫ്രണ്ട് ഗേറ്റിലൂടെ എന്തായാലും പോക്ക് നടക്കില്ല... പിന്നെ ബാക്കിലൂടെ വല്ല വഴിയും ഉണ്ടോ ആവോ... ഉണ്ടെങ്കിൽ മതിൽ ചാടിയിട്ട് എങ്കിലും നീ സ്ഥലം വിടാൻ നോക്ക്..." "മതിൽ ചാട്ടം തന്നെയാണ് നല്ലത്... നിങ്ങൾ ഇവിടെ നിക്ക് ഞാൻ പുറകുവശം ഒന്ന് നോക്കിട്ട് വരാം..." മിഥുനെ അനുകൂലിച്ചു  പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന കിരണിനെ ആദവ് തടഞ്ഞു... "ഇന്ന് ചിലപ്പോൾ അവരുടെ കയ്യിൽ നിന്ന് ഞാൻ രക്ഷപ്പെട്ടേക്കും...പക്ഷെ നാളെയോ?...നാളെയും എനിക്ക് ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്...ഞാൻ അവരെ പേടിച്ചു ദിവസവും നിങ്ങൾ പറഞ്ഞ പോലെ മതിൽ ചാടി ഒളിച്ചു നടക്കണോ...? നിങ്ങൾ വീട്ടിൽ പോവാൻ നോക്ക്... ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നം ആണ്... അതിൽ നിങ്ങൾ തലയിടുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല...ഇന്നല്ലേൽ നാളെ എനിക്ക്  ഉള്ളത് എന്തായാലും കിട്ടും... അതിനൊരു തീരുമാനം ഇന്നു തന്നെ ആക്കിയേക്കാം..." ആദവ് ചെറു ചിരിയോടെ അവന്റെ മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ അവരോട് പറഞ്ഞു... " ഡാ... അവൻ ഇന്ന് അത്രയും പേരുടെ മുന്നിൽ വെച്ചു നാണം കെട്ടതു പോലെ നീയും നാണംകെടണം അതാണ് അവനു വേണ്ടത്... അറിയാതെ ആണെങ്കിലും നീ ബൈക്ക് ഇടിച്ചതിന്റെ ആ എഫക്ട് അവന്റെ ദേഹത്ത് നല്ല പോലെ കാണുന്നുണ്ടായിരുന്നു...പ്രിൻസിപ്പലിന്റെ ഒപ്പം നടക്കുമ്പോൾ അവന്റെ ഞൊണ്ടൽ കണ്ട് എനിക്ക് അപ്പോഴേ ചിരി പൊട്ടിയതാ... പിന്നെ നീ എന്താ പറഞ്ഞത് ഇത്

💬 Comments

View all comments