0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 259
നീയും അവനും തമ്മിലുള്ള പ്രശ്നം ആണെന്നോ... എന്നാൽ അവനു അത് അങ്ങനല്ല...ഇപ്പൊ തന്നെ അവന്റെ ഒപ്പം അവന്റെ പട മൊത്തം ഉണ്ടാവും...അതു കൊണ്ട് തന്നെ ഞങ്ങളും നിന്റെ ഒപ്പം തന്നെ കാണും...''അല്ലേടാ..."  മിഥുൻ ആദവിന് മറുപടി കൊടുത്തു കൊണ്ട് കിരണിനോട് ചോദിച്ചു... " പിന്നല്ല .....നമുക്ക് കിട്ടുന്ന അടികൾ ഒക്കെ പങ്കിട്ടെടുക്കാം ഡാ ..." കിരൺ ആദവിനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് താമശയോടെ പറഞ്ഞു നിർത്തി... " അങ്ങനെ എനിക്ക് വേണ്ടി ആരും അടി കൊള്ളണം എന്നില്ല... എന്റെ പ്രശ്നത്തിൽ നിങ്ങൾ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് നിങ്ങളോട് ഞാൻ ഒരുവട്ടം പറഞ്ഞു...ഇനി ഫ്രണ്ട്ഷിപ്പിന്റെ പേരും പറഞ്ഞു നിങ്ങൾ എന്റെ ഒപ്പം വന്നാൽ ആ ഫ്രണ്ട്ഷിപ്പ് പിന്നെ ഉണ്ടാവില്ല..." ആദവിന് ദേഷ്യം വന്നിരുന്നു... തനിക്ക് വേണ്ടി അവർ വേദനികുന്നത് ഒരിക്കലും അവനു ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല... അവരോട് ദേഷ്യത്തോടെ  പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു... അവനോട് നിൽക്കുവാൻ പറഞ്ഞു അവർ രണ്ടു പേരും അവനെ മാറി മാറി വിളിച്ചെങ്കിലും അവരുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല...കുറച്ചു നേരത്തെ പരിജയമേ ആദവിനോട് അവർക്ക് രണ്ടു പേർക്കും ഉള്ളൂ എങ്കിലും അവനു നടക്കാൻ പോകുന്നത് ഓർത്ത് അവരുടെ മനസ്സും വിഷമിച്ചിരുന്നു... " ആ പിന്നെ എനിക്ക് എന്ത് സംഭവിച്ചാലും ആ ഭാഗത്തേക്ക് രണ്ടെണ്ണവും വന്നു പോകരുത്..." നടന്നു നീങ്ങുകയായിരുന്ന ആദവ് അവരെ രണ്ടുപേരെയും തിരിഞ്ഞു നോക്കി ശാസനയുടെ രൂപത്തിൽ പറഞ്ഞു... ആദവിനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയ അവർ നടന്നു നീങ്ങുന്ന അവനെ ആശങ്കയോടെ നോക്കി നിന്നു....പതിയെ

💬 Comments

View all comments