Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]
അവരും നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു... കിരണിന്റെ വീട്ടിലേക്ക് അത്യാവശ്യം ദൂരം ഉള്ളത് കൊണ്ട് അവൻ കിട്ടിയ ബസ്സിൽ അപ്പൊ തന്നെ സ്ഥലം വിട്ടിരുന്നു.... പക്ഷെ മിഥുൻ പോകാൻ തയ്യാറായിരുന്നില്ല...
ബൈക്ക് സ്റ്റാന്റിൽ നിന്ന് ബൈക്ക് എടുത്ത് കൊണ്ട് ഉന്തി തള്ളി കൊണ്ട് നടക്കുകയായിരുന്നു ആദവ്... കോളേജ് വിട്ടത് കൊണ്ട് അതിന്റെ തിരക്കിലൂടെ വണ്ടി ഓടിക്കാൻ അവനു പേടി ആയിരുന്നു... രാവിലെ നാണം കെട്ടതു പോലെ ഇനിയും നാണം കെടുവാൻ അവൻ ഒരുക്കമല്ലായിരുന്നു...കോളേജിന്റെ തിരക്ക് ഒഴിയുന്നിടത്തു വെച്ച് കേറി ഓടിക്കാം എന്നവൻ വിചാരിച്ചു... ആരെയും നോക്കാതെ മുന്നിലേക്ക് മാത്രം നോക്കി നടക്കുയാണ് അവൻ...ബൈക്ക് ഉന്തുന്ന അവനെ പലരും കൗതുകത്തോടെ നോക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... പല പെണ്ണുങ്ങളും അവനെ നോക്കി മുഖം ചുളിച്ചു... ഇന്നത്തെ കാലത്തേ പെണ്ണുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ളതായിരുന്നില്ല അവന്റെ വേഷവിധാനങ്ങൾ....വാറു ചെരുപ്പും വെള്ള മുണ്ടും മുഷിഞ്ഞ ഒരു ഷർട്ടുമായിരുന്നു അവന്റെ വേഷം... പക്ഷെ അവനു മുഖ സൗന്ദര്യം ഏറെയായിരുന്നു...നീളനെ വളർത്തിയ അവന്റെ മുടി എപ്പോഴും മുന്നിലേക്ക് വന്ന് അവന്റെ പാതി മുഖത്തെ മറക്കും... അതു പോലെ തന്നെ അവൻ താടി വടിച്ചിട്ട് കുറെ ആയിരുന്നു... അവൻ ചില സമയത്ത് ഒരു കൈകൊണ്ട് അവന്റെ മുടി പിന്നിലേക്കാക്കി ഒതുക്കും...അപ്പോൾ ആയിരിക്കും അവന്റെ മുഖം ഒന്ന് കാണുന്നത്..
💬 Comments
View all comments