0%

Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]

Author : Woodpecker Read All Parts 1289

വാതിലടച്ചു….

ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് വീണ്ടും ആ വാതിൽ തുറന്നത്… ഞാൻ അന്നേരം റൂമിന് നേരെ വെളിയിൽ സോഫയിൽ ഇരിക്കുകയായിരുന്നു… എനിക്ക് മുന്നിൽ ആ വാതിൽ മലർക്കെ തുറക്കപ്പെട്ടു…

ലൈറ്റ് പർപ്പിൾ സാരിയിൽ പൂക്കളുടെ ഡിസൈൻ ഉള്ള ഓഫ്‌ വൈറ്റ് സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ച് ഒരു ദേവതയെപ്പോലെ അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു…

സ്ട്രൈറ്റ് ചെയ്ത തോളു കവിഞ്ഞുകിടക്കുന്ന മുടി… അതിമനോഹരമായ ശരീരഭംഗി… സ്വർണ്ണത്തിന്റെ നേർത്ത നിറം… കൂട്ടത്തിൽ വശ്യമനോഹരമായ അവളുടെ കണ്ണുകളും മയക്കുന്ന ചിരിയും…

"വൗ…!!" ഞാൻ അറിയാതെ പറഞ്ഞുപോയി…

എന്റെ പ്രതികരണം കണ്ട് അവൾക്ക് അൽപം അഭിമാനം തോന്നിയെന്ന് എനിക്ക് മനസ്സിലായി… പെണ്ണ് പൊങ്ങുവാണേൽ പൊങ്ങിക്കോട്ടെ എന്നുവെച്ച് ഞാനൊന്ന് താങ്ങാൻ തീരുമാനിച്ചു…

"ശ്രീകോവിൽ തുറന്ന് ദേവി എഴുന്നുള്ളിയത് പോലുണ്ട്…!!" ഞാൻ ഒരു ആശ്ചര്യം മുഖത്ത് വരുത്തി പറഞ്ഞു…

"ആഹാ നല്ല ക്ലിഷേ ഡയലോഗ്…. എന്നെ വിളിച്ച് വരുത്തിയത് വേറെ കാര്യത്തിനാണെന്ന് മറക്കണ്ട… എന്നിട്ട് ദേവിയാത്രേ …!!" അവൾ നിർധയമായി എന്റെ ശ്രമം മുളയിലേ നുള്ളി…..

"ഈ സൗന്ദര്യം കണ്ടപ്പോ അറിയാതെ കവിഭാവന ഉണർന്ന് പോയതാണേ…. ക്ഷമിക്ക്…!!" ഞാൻ കൈകൂപ്പി പറഞ്ഞു… അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി…

"ശാലിനി എന്തേലും കഴിച്ചതാണോ….?? ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിട്ടില്ല…എനിക്കൊരു കമ്പനി തരാമോ…??"

"ഞാൻ കഴിച്ചിട്ടാ വന്നത്….!!"

"എന്നാ സാരമില്ല ഞാൻ കഴിക്കുന്നത് നോക്കിയിരുന്നാ മതി…!!" ഞാൻ ഭക്ഷണം ഡൈനിങ്ങ് ടേബിളിലേക്ക് എടുത്ത് വെക്കുന്ന സമയം അവളോട് പറഞ്ഞു… അവൾ മറുപടിയൊന്നും തന്നില്ല….

ഞാൻ അവൾക്കുമുന്നിലിരുന്ന് കഴിച്ച് തുടങ്ങി… ശാലിനി എനിക്ക് തൊട്ടടുത്തായി ഒരു കസേരയിൽ ഇരുന്നു… ഞങ്ങൾക്കിടയിൽ അനാവശ്യമായ മൗനം വീണ്ടും തളംകെട്ടി കിടന്നു… എനിക്ക് വളരെ വിലപ്പെട്ട സമയമാണ് ഈ നഷ്ടമാവുന്നതെന്നറിഞ്ഞിട്ടും ഞാൻ എന്തുകൊണ്ടോ ഒന്നിനും മുൻകൈ എടുത്തില്ല….

"സാറിന്റെ വൈഫ്….??" കുറച്ച് നേരം താടിക്ക് കൈകൊടുത്തിരുന്ന് എന്നെ നോക്കിക്കൊണ്ടിരുന്ന ശാലിനി പെട്ടന്ന് ചോദിച്ചു…

"ഞാൻ ഡിവോഴ്സ്ഡ് ആണ് ശാലിനീ ….!!" ഞാൻ അവളെ നോക്കാതെ പറഞ്ഞു…

"അത് അറിയാം സർ… കാരണം…??"

ഞാൻ അവളെയൊന്ന് നോക്കി…

"എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം…!!" അവൾ മുൻ‌കൂർ ജാമ്യമെടുത്തപോലെ പറഞ്ഞു…

"എല്ലാ ബന്ധങ്ങളും വിജയിക്കണമെന്നില്ലല്ലോ… എനിക്ക് അവളെ വല്യ ഇഷ്ടമായിരുന്നു… അവളായിരുന്നു എന്റെ ലോകം… പക്ഷെ എങ്ങനൊക്കെ ഞാൻ അവളോട് വിശ്വാസം കാണിച്ചിട്ടും അവൾക്കെന്നെ സംശയമായിരുന്നു…!!"

"എങ്ങനെ സംശയിക്കാതിരിക്കും…!!" അവൾ വളരെ ഒച്ചകുറച്ച് പറഞ്ഞത് ഞാൻ കേട്ടു… എങ്കിലും ഒന്നും

💬 Comments

View all comments