Chapter Title : ദലമർമ്മരം 2 [രതിക്കുട്ടൻ]
മലയാളവും കലർത്തി വഴി ചോദിച്ചു.
നിങ്ങൾ തമിഴാണോ അതോ മലയാളിയോ ? അയാൾ മലയാളത്തിൽ ചോദിച്ചു.
മലയാളിയാണു.
ആഹാ. വരൂ ഞാനും സ്റ്റേഷനിലോട്ടാണു. എന്നു പറഞ്ഞ് ദൃതിപ്പെട്ട് അയ്യാൾ നടന്നു. പിന്നാലെ ഞാനും.
സ്റ്റേഷനിലെത്തിയപ്പോ ത്രിശ്ശൂർ പൂരത്തിനുള്ള ആളൂണ്ട്.
എങ്ങോട്ടാ പോകണ്ടത്?
ഞാൻ സ്ഥലം പറഞ്ഞു.
ഞാനും അങ്ങോട്ടാ.. ടിക്കെറ്റെടുത്ത് തരാംമെന്നു പറഞ്ഞു അയാൾ കൗണ്ടറിലേക്ക് പോയി.
തിരികെ വന്നപ്പോ ഞാൻ പൈസ കൊടുത്തു, എതിർപ്പൊന്നും പറയാതെ അയാളത് വാങ്ങുകയും ചെയ്തു. ട്രെയിനിൽ നല്ല തിരക്കായിരുന്നു. പിന്നീടയാളൊന്നും ചോദിച്ചതുമില്ല, ഞാൻനൊന്നും പറഞ്ഞതുമില്ല.. ഇതാണു സ്റ്റേഷൻനെന്നു അയാൾ പറഞ്ഞത് കേട്ട് ഞാനിറങ്ങി. ഒരു താങ്ക്സ് പറഞ്ഞു. ഒന്നു പുഞ്ചിരിച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു. അന്യദേശത്ത് വെച്ച് ലഭിക്കാവുന്ന അതിമനോഹരമായ ഒരു പുഞ്ചിരി. എന്റെ പേരു പോലും ചോദിക്കാതെ അയ്യാൾ പൊയ്പ്പോയി.!
ജോലിയ്ക്ക് വൈകിയാണു ജോയിൻ ചെയ്തത്. കമ്പനിയിൽ വേറെ മലയാളികളാരുമില്ല. ആകെയുള്ളത് ചില കന്നഡക്കാരാണു. ബാക്കിയെല്ലാം ഹിന്ദിക്കാരും സായിപ്പന്മാരും. ബ്രിട്ടീഷ് കമ്പനിയായതു കൊണ്ടാവും ശനിയും ഞായറും അവധിയാണു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഞയറാഴ്ച ഞാൻ ബോംബേ കാണാനിറങ്ങി. ജൂഹൂ ബീച്ചിലേക്ക് പോകണം. ആരോട് വഴി ചോദിക്കും എന്നറിയാതെ നിന്നപ്പോഴാണൂ അന്നു കണ്ട ആ മനുഷ്യനെന്നെ കടന്ന് പോയത്.
ഹെലോ..ഞാൻ കൂവി
അയ്യൾ തിരിഞ്ഞ് നോക്കി, എന്നെക്കണ്ടതും പരിചയഭാവത്തിൽ നിന്നു.
എന്താ?
ജൂഹുവിലേക്ക് പോകാൻ…
ആ. വാ കൊണ്ടാക്കാം
ഞാൻ അയോളോടൊപ്പം നടന്നു.
കുറച്ച് നേരം ജൂഹു ബീചിൽ ഞാൻ നടന്നു കണ്ടു. അപ്പോളയാൾളാരോടൊ സംസാരിച്ച് കൊണ്ട് നിൽക്കുവാരുന്നു. കുറച്ച് കഴിഞ്ഞ് വന്നിട്ടു ഞാൻ പോകുവാണെന്ന് പറഞ്ഞു.
ഒഹ് താങ്ക്സ്… ആഹ്
💬 Comments
View all comments