0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 113.3K

പോകുന്നേനും മുന്നേ കല്യാണം കഴിഞ്ഞു."

"പാവം... ഞങ്ങടെ പാവം മിസ്സ് എങ്ങനെ സഹിക്കുന്നാവോ ആ മാരണത്തിനെ... ഭീഷണിപ്പെടുത്തി കെട്ടിച്ചതാകും."

"പിന്നേ... ചുമ്മാ ഓരോന്ന് പറയല്ലേ... അവര് നല്ല ഹാപ്പി couple ആണ്. എന്നോട് പറയാറുണ്ടല്ലോ...പിന്നെ അങ്ങേര് നല്ലൊരു മനുഷ്യനാ.. ഞങ്ങൾ വീട്ടിലൊക്കെ ചെല്ലുമ്പോ നല്ല പെരുമാറ്റം ആണ്.. നിങ്ങളീ പരട്ടകൾ ആയോണ്ടല്ലേ അങ്ങേരിങ്ങനെ നിക്കുന്നെ.."

അഞ്ജിത മിസ്സ് അവന്റെ പുറത്തിനിട്ട് ഒരു കൊട്ട് കൊടുത്തു.

"ആവോ... എന്തായാലും അങ്ങേരിന്ന് മിസ്സിനെ കരയിപ്പിച്ചു. അതെനിക്കുറപ്പാ."

"എന്റെ പൊന്നു ചെക്കാ... നിനക്കെന്താ?? നീയിങ്ങനെ ഡിക്ടറ്റീവ് കളിക്കല്ലേ....എന്തായാലും ഇതൊന്നും ആരോടും പറയണ്ട. മൗര്യ അങ്ങനെ ഒരു open book അല്ല."

"ഏയ്യ് ഞാനാരോടും പറയില്ല മിസ്സേ.. ഇതിപ്പോ പുള്ളിക്കാരിനെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി എന്തോ സ്പെല്ലിങ് mistake ഉണ്ടല്ലോന്ന്.. അല്ലെങ്കി എപ്പഴും ചിരിച്ചോണ്ട് നടക്കണ ആളല്ലേ..

ഇന്ന് കണ്ണൊക്കെ നിറച്ച് ആകെ വല്ലാണ്ടായിട്ട്. "

"ആ.. അവള് മീറ്റിംഗിന് കേറിയാരുന്നു. ഇനീപ്പോ വിശ്വൻ സാറ് വല്ലോം പറഞ്ഞോന്ന് അറിയില്ല. കുറച്ചു കുട്ടികൾ അവളുടെ ക്ലാസ്സിൽ ഉള്ളതല്ലേ...അതാകും. "

ജിതിൻ അഞ്ജിത മിസ്സിനോട് bye പറഞ്ഞു പോയി.

അവൻ പോയതിനു പിന്നാലെ അജിത ലൈബ്രറിയിലേക്ക് നടന്നു. ക്ലാസ്സില്ലെങ്കിൽ മൗര്യ അവിടെയാണുണ്ടാകുക.

പ്രതീക്ഷ തെറ്റിയില്ല. ഏതോ ഒരു ബുക്കും എടുത്ത് ഇരിപ്പുണ്ട് കക്ഷി.

അഞ്ജിത മിസ്സ് നടന്നടുക്കുമ്പോൾ ഫോണിൽ വന്ന മെസ്സേജ് വായിക്കുകയായിരുന്നു മൗര്യ. അത് അരവിന്ദിന്റേതായിരുന്നു.

'ചിന്നൂ.. അപ്പൊ അച്ഛൻ വിളിച്ചത് കൊണ്ട് കോൺഫറൻസ് റൂമിൽ പോയതാ. അല്ലെങ്കി നീയിങ്ങനെ കരഞ്ഞോണ്ട് പോകുമ്പോ ഞാൻ പൊറകെ വരാതിരിക്കുവോ... ഒരു നാക്കുപിഴ പറ്റിപ്പോയി..

💬 Comments

View all comments