Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
മനുഷ്യനല്ലേടി... ക്ഷമിക്ക് നീ... 😘😘😘😘'
അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞെങ്കിലും റിപ്ലൈ ഒന്നും കൊടുക്കാൻ നിന്നില്ല. കുറച്ചു നേരം ടെൻഷൻ അടിക്കട്ടെ...
അപ്പോഴേക്കും അഞ്ജിത മിസ്സ് വന്ന് അവളുടെ അടുത്തിരുന്നു.
"ഒരാള് വെല്ല്യ കരച്ചിൽ ആണെന്ന് ജിതിൻ പറഞ്ഞത് കേട്ടാ ഞാൻ ഓടി വന്നത്. നോക്കുമ്പോ ഇരുന്നു ചിരിക്കുന്നു."
അഞ്ജിത ചെരിഞ്ഞിരുന്നു കൊണ്ട് മെല്ലെ പറഞ്ഞു.
"ശോ, ആ കുട്ടിക്ക് മനസ്സിലായോ ഞാൻ കരഞ്ഞെന്ന്..."
"പിന്നില്ലാതെ... കരഞ്ഞാൽ പിന്നെ മനസ്സിലാവില്ലേ നാട്ടുകാർക്ക്... എന്തിനാ കരഞ്ഞേ? മീറ്റിംഗിൽ വല്ലോം പറഞ്ഞോ?"
"അതിന് ഞാൻ മീറ്റിംഗിന് കയറിയില്ലല്ലോ..."
പറഞ്ഞത് അബദ്ധം ആയെന്ന് അത് വായിൽ നിന്നു വന്നു കഴിഞ്ഞാണ് അവൾക്ക് മനസ്സിലായത്.
"ഏഹ്ഹ് പിന്നെ നീ എവിടെയായിരുന്നു? മീറ്റിംഗിൽ ആണെന്ന് പറഞ്ഞല്ലോ ജെസ്സി.?"
അഞ്ജിത വിടാൻ ഭാവമില്ല.
"ഞാൻ വൈസ് പ്രിൻസിപ്പൽ ന്റെ റൂമിൽ ☺️☺️☺️"
അവൾക്കത് പറഞ്ഞപ്പോഴേ നാണം വന്നു.
"ആഹാ അപ്പോ പിള്ളേര് പറഞ്ഞതൊക്കെ ശരിയാണോ?"
"എന്ത്??"
"അല്ല, നിന്നെ വൈസ് പ്രിൻസിപാൾ കരയിച്ചു എന്നൊരു കരക്കമ്പിയുണ്ട്."
"ഏയ്യ്... കരയിച്ചൊന്നുല്ല.. 😌"
എത്ര ശ്രമിച്ചിട്ടും നാണം പുറത്ത് ചാടി..
"എടി കള്ളീ.... അപ്പോ മോള് ഭർത്താവിന്റെ കൂടെ കേറി അടയിരുന്നതാണല്ലേ 😌😌😌"
അഞ്ജിത അവളുടെ കയ്യിൽ ഒരു നുള്ള് വെച്ചു കൊടുത്തു.
"ആാഹ്ഹ്.. പോടീ.."
"എന്നാലും നിങ്ങടെ ധൈര്യം സമ്മതിക്കണം... ഈ കോളേജിൽ ഇത്രേം ആൾക്കാരുള്ളപ്പോ 😯😯😯"
അഞ്ജിതക്ക് അതിശയം അടക്കാനാവുന്നില്ല.
"ഒന്നു മെല്ലെ പറ പിശാശേ... പിള്ളേര് കേട്ടാ തല പോകും."
മൗര്യ അഞ്ജിതയുടെ വയറിൽ നുള്ളി.
"ശോ 🫢🫢🫢"
കുറച്ചു നേരം രണ്ടു പേരും
💬 Comments
View all comments