Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
വിശ്വൻ സാറിനെ പറ്റിയാ... 30 വയസ്സുള്ള മോന് നിന്നെ ആലോചിച്ചില്ലേ... "
മൗര്യ ഉത്തരമൊന്നും പറയാതെ ഗൂഢമായി ചിരിച്ചു.
സത്യത്തിൽ ഈ കല്യാണം ഏറ്റവും കൂടുതൽ എതിർത്തത് തന്നെ വിശ്വനച്ചൻ ആയിരുന്നു. തന്റെ അച്ഛൻ പോലും അരസമ്മതം മൂളിയപ്പോഴും പുള്ളി എതിർത്തു. അമ്മമാരും എതിർത്തു. പ്രായം മാത്രമായിരുന്നു കാരണം.
എന്നാലും അരവിന്ദേട്ടൻ വേണമെന്നുള്ള തന്റെ വാശി തന്നെ വിജയിച്ചു.
അവളുടെ മനസ്സിലൂടെ പല പല സംഭവങ്ങളും ഒരു മിന്നൽ പോലെ പോയി. അന്നത്തെ ആ മഴയും അരവിന്ദേട്ടനും പിന്നീടുണ്ടായ സംഭവവികാസങ്ങളും... അങ്ങനെയല്ലാം..
"അല്ല, നീയെന്താ പിള്ളേരോടൊന്നും സാറാണ് കെട്ടിയോൻ എന്ന് പറയാത്തെ? ഞാനാണേൽ ഇന്ന് ജിതിനോടു പറഞ്ഞും പോയി.."
"ഏട്ടൻ പറഞ്ഞതാ... ഇതറിഞ്ഞിട്ട് എന്നോടുള്ള ഇഷ്ടം കൂടി ഇല്ലാണ്ടാക്കണ്ട എന്ന് പറഞ്ഞു."
"പാവം ചങ്ങായി..🥲🥲."
"ശരിക്കും നിന്റെ അരവിന്ദേട്ടന് എന്താ കുഴപ്പം?"
"അഭിമാനം. മൂപ്പർക്ക് nepokid ആയിട്ട് നിക്കാൻ പറ്റൂല. സ്വന്തായിട്ട് അധ്വാനിച്ചു ജീവിക്കണം. അതിനാണ് abroad പോയത്. അച്ഛനത് ഇഷ്ടല്ലായിരുന്നു. ന്നിട്ടും പോയി.
അവസാനം അച്ഛൻ തന്നെ തിരിച്ച് കൊണ്ട് വന്നു."
"എങ്ങനെ? "
"അതൊന്നൂല്ല... എന്റെ പിജി കഴിഞ്ഞ് അങ്ങോട്ട് കൊണ്ട് പോകും എന്നായിരുന്നു ഏട്ടൻ പറഞ്ഞത്. എന്റെ പിജിയും കഴിഞ്ഞു, നെറ്റ് കോച്ചിംഗ് കഴിഞ്ഞു...നെറ്റും കിട്ടി..
എന്നിട്ടും അച്ഛൻ എന്നെ ഇവടന്ന് വിട്ടില്ല. ഏട്ടനോട് പറഞ്ഞു, നീയില്ലേലും വേണ്ടില്ല, മരുമോളെ കാണാണ്ട് ഇരിക്കാൻ പറ്റില്ല, അവളെ കാണണേൽ നീ ഇങ്ങോട്ട് പോരെ ന്ന്.
അങ്ങനെ തിരിച്ചു പോന്നതാ എന്റെ പാവം അരവിന്ദേട്ടൻ. 🥹"
"അങ്ങേരുടെ ഒരു ഗതികേട് ല്ലെ... 🥲🥲🥲"
"Toxic parents
💬 Comments
View all comments