0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 119K

കോളേജ് വിട്ടിട്ട് മൂന്നു മണിക്കൂറിനും മേലെയായി.

ഈ കാര്യം പറയാനായി അവർ എത്ര മണിക്കൂർ ഇവിടെ കാത്തു നിന്നു കാണും.

"ഏയ്യ്... അതൊന്നും കൊഴപ്പല്ലെടാ പിള്ളേരെ... എനിക്ക് മനസിലാകും. ഞാനും ഈ പ്രായത്തിൽ ഇങ്ങനെ ഓരോന്ന് ചെയ്തിട്ടല്ലേ വന്നത്.... പിന്നെ പെട്ടന്ന് വന്ന ദേഷ്യത്തിൽ നിങ്ങൾക്ക് സസ്പെൻഷൻ അടിച്ചു പോയെങ്കിലും പിന്നെ ആലോചിച്ചപ്പോ അതു വേണ്ടെന്ന് തോന്നി.....

പിന്നെ...മിസ്സ് കുറച്ചു സെൻസിറ്റീവ് ആണ്..... നിങ്ങടെ കാര്യം പറഞ്ഞപ്പോ കരഞ്ഞതാണ്.... അത് ഞങ്ങൾ സംസാരിച്ച് തീർത്തിട്ടുണ്ട്. ടെൻഷൻ ആകണ്ട. "

അരവിന്ദ് വളരെ സമയമെടുത്ത് ഓരോ വാക്കുകളും ആലോചിച്ചു സൂക്ഷിച്ചാണ് പറഞ്ഞത്. ഇനീപ്പോ അതിനൊരു പ്രശ്നം താങ്ങാൻ വയ്യ.

എന്തായാലും അന്ന് അവന്റെ കാർ കോളേജിൽ നിന്നെടുക്കുമ്പോൾ bye പറയാൻ ആ പയ്യൻന്മാർ എല്ലാവരുമുണ്ടായിരുന്നു. കോളേജിൽ ജോയിൻ ചെയ്തിട്ടാദ്യമായി മനസ്സ് നിറഞ്ഞു തിരിച്ചു പോകുന്നൊരു ദിവസമുണ്ടായി അരവിന്ദിന്.

↔️↔️↔️↔️↔️↔️↔️↔️

"പെണ്ണെവടെ?"

തറവാട്ടിലെത്തി ഹാളിൽ കയറിയതും അവന്റെ ചോദ്യമുയർന്നു.

"അവളിന്ന് നേരെ വീട്ടിലേക്ക് പോയി. ഇങ്ങോട്ടു വന്നില്ല."

സരസ്വതി ടീച്ചർ കൈമലർത്തി.

ഒരേ കോമ്പൗണ്ടിൽ രണ്ടു വീടുകളായാണ് അരവിന്ദും മൗര്യയും അവന്റെ അച്ഛനും അമ്മയും താമസിക്കുന്നത്. കൊല്ലങ്ങൾ മുന്നേയുണ്ടാക്കിയ തറവാടാണിത്. അരവിന്ദ് നാട്ടിലേക്ക് വന്നതോടെ തറവാടിന്റെ പത്തായപ്പുര നവീകരിച്ച് രണ്ടു പേരും അങ്ങോട്ട് താമസം മാറ്റിയതാണ്.

അരവിന്ദ് ക്ലോക്കിലേക്ക് നോക്കി. സമയം 8 കഴിഞ്ഞു. കോളേജിലെ മീറ്റിങ്ങും കഴിഞ്ഞു പയ്യന്മാരെയും deal ചെയ്ത് വന്നപ്പോഴേക്കും നന്നായി ഇരുട്ടി.

"ന്നാ ഞാനും ഇറങ്ങിയേക്കുവാ... "

പേരിനു രണ്ട് വിശേഷം പറഞ്ഞ് അരവിന്ദ് വീട്ടിൽ നിന്നിറങ്ങി.

ലോക്ക് കയ്യിലുള്ളത് കൊണ്ട് കാളിങ് ബെൽ

💬 Comments

View all comments