Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
അടിക്കാതെ തന്നെ അകത്ത് കയറി. ബെല്ലടിച്ച് അവളെ കാത്തു നിന്നാൽ നിക്കത്തേയുണ്ടാകൂ. ഇന്ന് കോളേജിൽ നടന്ന സംഭവങ്ങൾ വെച്ച് വീട്ടിൽ തന്നെ കയറ്റാൻ വഴിയില്ല.
മൗര്യ അടുക്കളയിലുണ്ട്. അവനെ കണ്ടതും ചപ്പാത്തിയും കറിയും മുന്നിൽ കൊണ്ടു വന്നു വെച്ചു.
"ആദ്യം കുറച്ചു വെള്ളം തന്നൂടെ നിന...."
അവനത് പറഞ്ഞു തീർക്കുന്നതിനു മുന്നേ വെള്ളം മുന്നിലെത്തി. എന്നിട്ട് ചവിട്ടിത്തുള്ളി ഒരു പോക്കും.
വീണ്ടും എന്തെങ്കിലും സംസാരിക്കാനായി തലയുയർത്തിയപ്പോഴേക്കും അവൾ കഴിച്ചു കൊണ്ടിരുന്ന പാത്രമെടുത്ത് അടുക്കളയിലേക്ക് പോയി.
അപ്പൊ പിന്നെ ആ attempt ഉം waste.
അവൻ പിന്നെയൊന്നും മിണ്ടാതെയിരുന്നു കഴിച്ചു.
അതു വളരെ ബുദ്ധിമുട്ട് തന്നെയായിരുന്നു. അല്ലെങ്കിൽ എന്നും ക്ലാസ്സിലെ വിശേഷങ്ങളും അധ്യാപകരുടെ പരദൂഷണങ്ങളുമായി അവൾ അടുത്തുണ്ടാകും.
കൈകഴുകി ചെന്നപ്പോഴേക്കും അവൾ കിടന്നിരുന്നു.
ഒരു ലൂസ് പൈജാമയാണ് വേഷം. അവനേറെയിഷ്ടമാണ് ഇങ്ങനെയുള്ള ഡ്രെസ്സിൽ അവളെ കാണാൻ. ഇങ്ങനെയുള്ള ഡ്രെസ്സിൽ അവളെ കാണുമ്പോൾ കിട്ടുന്ന കിക്ക് അവളൊരു ബിക്കിനി ഇട്ടു വന്നാൽ പോലും കിട്ടില്ല.
കുളിച്ചു ഡ്രസ്സ് മാറ്റി വന്നപ്പോഴും മൗര്യ അതേ കിടപ്പാണ്.
"ചിന്നൂ... എന്നെ നോക്ക്.."
അവൻ അവളുടെ അടുത്ത് കിടന്നുകൊണ്ട് പറഞ്ഞു.

അവളത് കേട്ട ഭാവം നടിച്ചില്ല.
"അന്നേരം എന്റെ വായേന്ന് അങ്ങനൊരു തെണ്ടിത്തരം വന്നു പോയി... ക്ഷമിക്ക് നീ.. എനിക്കറിഞ്ഞൂടെ എന്നെ നീയങ്ങനെ പ്രലോഭിപ്പിക്കാൻ ഒന്നും നോക്കില്ലെന്ന്. പിന്നെ അങ്ങനെ safe അല്ലാത്തൊരു സ്ഥലത്തു വെച്ച് നിന്നോടങ്ങനെ ചെയ്യാനും പാടില്ലായിരുന്നു.
നിന്നെ ഒരുപാട് വേദനിപ്പിച്ചും പോയി. സോറി ബേബി.... "
അവളുടെ കണ്ണുകൾ നിറഞ്ഞു രണ്ടു വശത്തേക്കൊഴുകി. അതു മറക്കാനായി അവൾ ചെരിഞ്ഞു കിടന്നു.
💬 Comments
View all comments