Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
അവനുറക്കം വന്നില്ല.
കോളേജിൽ ഇങ്ങനെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ ചെറിയൊരു സന്തോഷം തന്റെ ഉള്ളിലുണ്ടായിരുന്നു. തന്നെകൊണ്ട് ഈ പണി പറ്റില്ല എന്നും പറഞ്ഞ് അച്ഛൻ resign ചെയ്തോളാൻ പറയും എന്നോർത്ത്.
പക്ഷേ, തന്ത രണ്ടും കൽപ്പിച്ചാണ്. കോളേജ് കുട്ടിച്ചോറാക്കിയാൽ തന്റെ ജീവിതവും അതുപോലാക്കാൻ മടിക്കില്ല അങ്ങേര്. അച്ഛനെല്ലാം തുറന്നു പറഞ്ഞാൽ മൗര്യ തന്നെ തള്ളിപ്പറയില്ലേ??
ഏതെങ്കിലും പെണ്ണിന് പൊറുക്കാനാവുന്ന തെറ്റാണോ താൻ ചെയ്തത്!!
അവന്റെ മനസ്സ് കൂടുതൽ കലുഷിതമായി. അവനവളെ കൂടുതൽ അമർത്തിപ്പിടിച്ചു.
താൻ തന്നെ തുറന്നു പറഞ്ഞാൽ അവൾക്ക് പൊറുക്കാനാകുമോ?
എന്താണ് പറയേണ്ടത്? കഴിഞ്ഞ ഏഴു കൊല്ലമായി താനൊരു മായപ്പൂട്ടുണ്ടാക്കി കെട്ടിയിട്ടിരിക്കുകയാണെന്നോ? ആ പൂട്ട് കൊണ്ടാണ് അവൾക്ക് തന്നോട് സ്നേഹമെന്നോ?? അതു തുറന്നാൽ അവൾ തന്നെ ഒരപരിചിതനെ പോലെ നോക്കുമെന്നോ??
അവന്റെ കണ്ണുകൾ നിറഞ്ഞു മൗര്യയുടെ ഡ്രസ്സിലേക്കിറങ്ങി.
എന്തു ചെയ്യണമെന്ന് പറഞ്ഞ് താ മുത്തശ്ശാ..... അവൻ മനസ്സാലെ വിളിച്ചു.
തുടരും.......
💬 Comments
View all comments