Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
വാതിൽ തുറന്നു പുറത്തേക്ക് പോയിരുന്നു.
ആ നീണ്ട വരാന്തയിലൂടെ കണ്ണും തുടച്ച് അവൾ പോകുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.
ഒന്നൊന്നര മണിക്കൂർ മുന്നേ വരെ എല്ലാവരെയും തല്ലി കൊല്ലാനുള്ള ദേഷ്യവുമായി നിൽക്കുകയായിരുന്നു താൻ. ആ ദേഷ്യമാണ് യാതൊരു പരാതിയുമില്ലാതെ അവൾ ഉടലിലേക്ക് ഏറ്റു വാങ്ങിയത്. എന്നിട്ടും.... അങ്ങനെ പറയണ്ടായിരുന്നു....
അപ്പോഴാണവന്റെ ഫോൺ ശബ്ദിച്ചത്.
"Conference റൂമിലേക്ക് വാ."
അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ കാൾ കട്ട് ആയി. അച്ഛനാണ്. എന്തിനാണ് വിളിപ്പിക്കുന്നത് എന്നവനറിയാം. കുറച്ചു സമയം മുന്നേ നടന്ന കാര്യങ്ങൾ അവന്റെ മനസിലേക്കെത്തി.
രണ്ടാഴ്ചയായി കോളേജിന്റെ അന്തരീക്ഷം വളരെ കലുക്ഷിതമാണ്. 2nd ഇയർസും third ഇയർസും തമ്മിലുണ്ടായ ഒരു നിസ്സാര തർക്കമാണ് തുടക്കം. അതു പിന്നീട് വലിയൊരു അടിയായി മാറി.
Manangement സെക്കന്റ് ഇയർസിനു അനുകൂലമായ നിലപാടെടുത്തു എന്നും പറഞ്ഞു സീനിയർസ് മാനേജ്മെന്റിന് നേരെയും തിരിഞ്ഞു.
പ്രശ്നം തുടക്കത്തിലേ പറഞ്ഞു തീർക്കാൻ അരവിന്ദ് പല ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം വെറുതെയായി. സീനിയർ വിദ്യാർത്ഥികൾക്ക് അവനോടുള്ള അനിഷ്ടവും ഒരു കാരണമായി.
"നെപ്പോക്കിഡേ മൂരാച്ചി...
രാജിവെക്കെടാ പരനാറി.."
ഇതായിരുന്നു അവരുടെ മുദ്രാവാക്യം.
Nepokid...
കാലിഫോർണിയയിൽ മനഃസമാധാനമായി ജോലി ചെയ്ത് കൊണ്ടിരുന്ന തന്നെ അച്ഛൻ നാട്ടിലേക്ക് തിരിച്ചു വിളിച്ചപ്പോൾ തൊട്ട് അവൻ ഭയന്നിരുന്നത് ആ ഒരു പേരാണ്. Nepokid.
കഷ്ടപ്പെട്ട് നേടിയെടുത്ത MBA യും MS ഉം ഡോക്ടറേറ്റുമെല്ലാം ആ പേരിനു മുന്നിൽ വട്ടപ്പൂജ്യമാണ്.
ആ പേടികൊണ്ട് മാത്രമാണ് ഇവിടെങ്ങും ജോലി കിട്ടാത്ത പോലെ കാലിഫോർണിയയിൽ പോയത്. പക്ഷേ, എന്തു കാര്യമുണ്ടായി?
അച്ഛന്റെ legacy തുടർന്നു കൊണ്ടു
💬 Comments
View all comments